എല്ലാം രാജസ്ഥാന്‍ പൊലീസിന്റെ കളി: സല്‍മാന്‍ റുഷ്ദി

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
സുരക്ഷാ പ്രശ്നങ്ങളുണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്‍‌മാറിയ സല്‍മാന്‍ റുഷ്ദി രാജസ്ഥാന്‍ പോലീസിനെതിരെ ആഞ്ഞടിച്ചു. സുരക്ഷാപ്രശ്‌നം രാജസ്ഥാന്‍ പോലീസ് കെട്ടിചമച്ചതാണെന്നാണ് റുഷ്ദി ആരോപിക്കുന്നത്.

മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് റുഷ്ദി രാജസ്ഥാന്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടത്. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായ എഴുത്തുകാരും കേന്ദ്രമന്ത്രിമാരുമൊക്കെ പങ്കെടുക്കുന്ന ചടങ്ങിന് റുഷ്ദിയെത്തുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ത്യയിലെത്തിയാല്‍ റുഷ്ദിയെ വധിക്കുമെന്നും ഭീഷണികളുണ്ടായിരുന്നു. രാജസ്ഥാന്‍, മഹാരാഷ്ട്ര പോലീസ് മേധാവികള്‍ ആണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ഇക്കാര്യങ്ങള്‍ അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :