ഹൈദരാബാദില്‍ ഷൂട്ടിംഗിനെത്തിയ മോഹന്‍ലാല്‍ വിശ്രമത്തില്‍

WEBDUNIA|
PRO
‘ജില്ല’ എന്ന തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി ഹൈദരാബാദിലെത്തിയ മോഹന്‍ലാല്‍ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വിശ്രമത്തില്‍. കുറച്ചുദിവസം വിശ്രമിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

ജില്ലയുടെ അവസാനഘട്ട ചിത്രീകരണത്തില്‍ പങ്കെടുക്കാനാണ് മോഹന്‍ലാല്‍ ഹൈദരാബാദിലെത്തിയത്. നേരത്തേ ഹൈദരാബാദില്‍ ഇളയ ദളപതി വിജയ് ഉള്‍പ്പെടുന്ന സീനുകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. അതിന് ശേഷം ‘ഗീതാഞ്ജലി’യില്‍ അഭിനയിക്കാന്‍ പോയ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസമാണ് ഹൈദരാബാദില്‍ തിരിച്ചെത്തിയത്.

നേശന്‍ സംവിധാനം ചെയ്യുന്ന ആര്‍ ബി ചൌധരിയാണ് നിര്‍മ്മിക്കുന്നത്. കാജല്‍ അഗര്‍വാളാണ് നായിക. പൂര്‍ണിമ ഭാഗ്യരാജാണ് ഈ സിനിമയില്‍ മോഹന്‍ലാലിന്‍റെ നായികയായി അഭിനയിക്കുന്നത്.

മധുരയിലെ സര്‍വശക്തനായ ശിവ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ശക്തി എന്ന കഥാപാത്രമായി വിജയ് എത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :