സ്മിതയാവാന്‍ വിദ്യാ ബാലന്‍ അല്‍‌പ്പവസ്ത്രത്തില്‍!

PRO
തന്‍റെ അഭിനയ ജീവിതത്തിന് തടയിടാന്‍ തനിക്കല്ലാതെ മറ്റാര്‍ക്കും അവകാശമില്ലെന്ന് വിദ്യാബാലന്‍ പറയുന്നു. വിവാഹ ജീവിതത്തിനോ മറ്റെന്തെങ്കിലും കാരണങ്ങള്‍ക്കോ അഭിനയത്തില്‍ നിന്ന് തന്നെ തടയാന്‍ കഴിയുമെന്ന് കരുതുന്നില്ല. മുപ്പതുവയസിന് ശേഷമാണ് തന്‍റെ നല്ലകാലമെന്നും 32കാരിയായ താരസുന്ദരി അറിയിക്കുന്നു.

“അഭിനയം എന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ്. ആരെങ്കിലും വിചാരിച്ചാല്‍ എന്‍റെ അഭിനയജീവിതം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. ഇപ്പോള്‍ സ്ത്രീകള്‍ ഏതു പ്രായത്തിലും ഏതു ജോലി ചെയ്തും ജീവിക്കുന്നു. സിനിമാഭിനയത്തിന്‍റെ കാര്യത്തില്‍ വിവാഹം കഴിഞ്ഞാല്‍ അതിനോട് വിടപറയുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ അങ്ങനെയൊരു സാഹചര്യമില്ല.” - വിദ്യ വ്യക്തമാക്കുന്നു.

WEBDUNIA|
സിനിമയില്‍ ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചും കൃത്യമായ ഉത്തരം വിദ്യയ്ക്കുണ്ട്. “എനിക്കിണങ്ങുന്ന വേഷമാണെങ്കില്‍, സിനിമ അതാവശ്യപ്പെടുന്നുണ്ടെങ്കില്‍ ഞാന്‍ അത് ധരിക്കും. എനിക്കിണങ്ങുന്നതല്ലെങ്കില്‍, അതെത്ര മികച്ചതായാലും ഞാന്‍ അതണിഞ്ഞ് പ്രത്യക്ഷപ്പെടില്ല” - വിദ്യാബാലന്‍ നിലപാട് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :