സന്തോഷ് പണ്ഡിറ്റും ഷക്കീലയും ഒന്നിക്കുന്നു, നായകന്‍ ദിലീപ്

ഷക്കീല, സന്തോഷ് പണ്ഡിറ്റ്, ദിലീപ്, ശ്രീബാല, മോഹന്‍ലാല്‍
Last Modified തിങ്കള്‍, 9 മാര്‍ച്ച് 2015 (13:50 IST)
ജീവിതം ആവര്‍ത്തിക്കാന്‍ ദിലീപ്. ജനപ്രിയനായകന്‍റെ പുതിയ ചിത്രത്തേക്കുറിച്ചാണ് പറയുന്നത്. കെ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ദിലീപ് നായകനാകുന്നു. സുഹാസിനി, ശ്രീനിവാസന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എന്നാല്‍ ഈ വാര്‍ത്തയേക്കാള്‍ പ്രാധാന്യവും കൌതുകവും മറ്റൊരു വസ്തുതയിലാണ് - ഈ ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റും ഷക്കീലയും ഒന്നിക്കുന്നു.

വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയാണ് സന്തോഷ് പണ്ഡിറ്റും ഷക്കീലയും അവതരിപ്പിക്കുന്നതെന്നാണ് വിവരം. 'ജീവിതം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു' എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈന്‍. ചിത്രത്തിന്‍റെ പേര് തീരുമാനിച്ചിട്ടില്ല. ശ്രീബാല തന്നെ തിരക്കഥ രചിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ദിലീപും മുകേഷ് ആര്‍ മേത്തയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയില്‍ പുതുമുഖം മിഥിലയാണ് നായിക. ശശികുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഒരു മാധ്യമപ്രവര്‍ത്തകന്‍റെ വെല്ലുവിളി നിറഞ്ഞ ജീവിതവും അതിനൊപ്പം വികസിക്കുന്ന പ്രണയവുമാണ് ചിത്രത്തില്‍ പ്രമേയമാക്കുന്നത്. ഇതിനുമുമ്പ് ‘സ്വ.ലേ’ എന്ന സിനിമയില്‍ ദിലീപ് മാധ്യമപ്രവര്‍ത്തകനായി അഭിനയിച്ചിരുന്നു.

സത്യന്‍ അന്തിക്കാടിന്‍റെ സിനിമകളില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച അനുഭവത്തില്‍ നിന്നാണ് സ്വതന്ത്ര സംവിധാന സംരംഭത്തിന് ശ്രീബാല തുടക്കം കുറിക്കുന്നത്. ഒരു ചെറുകഥയാണ് ഈ ദിലീപ് ചിത്രത്തിന് ശ്രീബാല അവലംബമാക്കിയിരിക്കുന്നത്.

സമീപകാലത്ത് ഏറെ തിരിച്ചടി നേരിട്ട നായകനാണ് ദിലീപ്. എന്തായാലും ക്വാളിറ്റി സിനിമയ്ക്കായുള്ള ശ്രമങ്ങളുടെ ഭാഗമായി മാറാന്‍ ദിലീപ് തീരുമാനിക്കുന്നത് അദ്ദേഹത്തിനും ഇന്‍‌ഡസ്ട്രിക്കും ഗുണം ചെയ്യും എന്നതില്‍ സംശയമൊന്നുമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :