എന്‍റെ ജീവിതം എന്‍റേത് മാത്രമാണ്: ‘എന്നും എപ്പോഴും’ മഞ്ജു പറയുന്നു!
Last Modified ബുധന്‍, 4 മാര്‍ച്ച് 2015 (20:13 IST)
“മനസ്സാക്ഷിക്ക് ശരി എന്നുതോന്നുന്നത് മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. ഇനിയും അങ്ങനെതന്നെയായിരിക്കും. എന്‍റെ ജീവിതം എന്‍റേത് മാത്രമാണ്” - മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന അഡ്വ.ദീപ എന്ന കഥാപാത്രത്തിന്‍റെ സംഭാഷണമാണിത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ എന്നും എപ്പോഴും’
എന്ന സിനിമയിലെ ഈ ഡയലോഗ് ചിത്രത്തിന്‍റെ രണ്ടാം ടീസറിന്‍റെ ഹൈലൈറ്റാണ്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വിനീത് പിള്ള എന്ന കഥാപാത്രത്തോടാണ് നായിക ഈ ഡയലോഗ് പറയുന്നത്.
ഈ മാസം അവസാനം പുറത്തിറങ്ങുന്ന ‘ എന്നും എപ്പോഴും’ ഒരു തികഞ്ഞ കുടുംബചിത്രമാണ്. രഞ്ജന്‍ പ്രമോദ് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്‍റെ കഥ നടന്‍ രവീന്ദ്രന്‍റേതാണ്.