സംവിധാനം ‘ആടുതോമ’, നായകന്‍ ദുല്‍ക്കര്‍ സല്‍മാന്‍

WEBDUNIA|
PRO
സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്നു. ഇതാരാ ഇങ്ങനെയൊരു സംവിധായകന്‍ എന്നാണോ മനസില്‍ ഉയരുന്ന ചോദ്യം? എങ്കില്‍ പറഞ്ഞുതരാം. ‘സ്ഫടികം’ എന്ന സിനിമയിലെ ആടുതോമയില്ലേ? അതേ ആള്‍ തന്നെ.

ഇപ്പോഴും സംശയം തീരുന്നില്ല അല്ലേ? സ്ഫടികത്തില്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ ആടുതോമ എന്ന കഥാപാത്രത്തിന്‍റെ ചെറുപ്പകാലം അവതരിപ്പിച്ച നടന്‍ രൂപേഷ് പീതാംബരന്‍ സംവിധായകനാകുന്നു. ഇപ്പോള്‍ മനസിലായോ? ദുല്‍ക്കറിനെ നായകനാക്കി രൂപേഷ് ഒരുക്കുന്ന ചിത്രം ഞായറാഴ്ച കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും. രൂപേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

ശ്രീനിവാസനും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല. കൊച്ചി കൂടാതെ ചാലക്കുടി, ആതിരപ്പള്ളി എന്നിവിടങ്ങളിലും ചിത്രീകരിക്കും. പേരിട്ടിട്ടില്ലാത്ത ഈ സിനിമ ഒരു സസ്പെന്‍സ് ത്രില്ലറാണ്.

വി സി ഐ മൂവീസ് നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ഹരിനായര്‍. സെക്കന്‍റ്ഷോ, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളുടെ വിജയത്തിന് ശേഷം ദുല്‍ക്കര്‍ നായകനാകുന്ന ചിത്രമാണിത്. സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടതോടെ ഈ പ്രൊജക്ടിന് ദുല്‍ക്കര്‍ സമ്മതം മൂളുകയായിരുന്നു. പത്താം തീയതി ദുല്‍ക്കര്‍ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്യും.

അതേസമയം, ദുല്‍ക്കര്‍ നായകനാകുന്ന അടുത്ത ചിത്രത്തിന്‍റെ ചര്‍ച്ചകളും പുരോഗമിക്കുകയാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ അമേരിക്കയിലായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :