ശ്വേതാ മേനോന്‍ വിവാഹിതയായി

മലപ്പുറം| Venkateswara Rao Immade Setti|
PRO
PRO
രതിനിര്‍വേദം തീയേറ്ററുകള്‍ നിറഞ്ഞോടുന്നതിനിടെ നടി ശ്വേതാ മേനോന് മാംഗല്യം. തൃശൂര്‍ സ്വദേശിയും എഡില്‍വൈസ്‌ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ വൈസ്‌ പ്രസിഡന്റുമായ ശ്രീവത്സന്‍ മേനോന്‍ ആണ് ശ്വേതയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. മഹാകവി വള്ളത്തോളിന്റെ ചെറുമകനാണ് ശ്രീവത്സന്‍ മേനോന്‍.

മലപ്പുറം വളാഞ്ചേരിയിലെ ശ്വേതയുടെ തറവാട് വീടിന് സമീപത്തുള്ള ക്ഷേത്രത്തില്‍ ശനിയാഴ്ച രാവിലെയാണ് വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമയില്‍ നിന്ന് ആര്‍ക്കും ക്ഷണമുണ്ടായിരുന്നില്ല. നടി ഗീതു മോഹന്‍ദാസ് മാത്രമാണ് എത്തിയത്.

ശ്രീവത്സന്‍ മേനോനുമായി താന്‍ പ്രണയത്തിലാണെന്ന് ശ്വേത നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു. മുമ്പ് ദി വീക്കിന്റെ മുംബൈ ബ്യൂറോ ചീഫ്‌ ആയിരുന്നു ശ്രീവല്‍സന്‍ മേനോന്‍. ഒരു ഫോട്ടോ ഷൂട്ടിനിടെയാണ്‌ ഇരുവരും പരിചയപ്പെട്ട്. വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തില്ലെന്ന് ശ്വേത നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :