എല്ലാവരും മരുന്നടിച്ചു; കുടുങ്ങിയത് ഞാന്‍ മാത്രം: മറഡോണ

ബ്യൂണസ് അയേര്‍സ്| WEBDUNIA| Last Modified ബുധന്‍, 25 മെയ് 2011 (13:47 IST)
PRO
PRO
ലോകകപ്പ് യോഗ്യത റൌണ്ട് ജയിക്കാനായി അര്‍ജന്റീനയുടെ താരങ്ങള്‍ ഉത്തേജക മരുന്ന് കഴിച്ചെന്ന് ഡീഗോ മറഡോണ. 1994ലെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ദേശീയ ടീമിനായി കളിക്കാനിറങ്ങിയ താരങ്ങളെല്ലാം മരുന്നടിച്ചിരുന്നുവെന്നാണ് എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരവും മുന്‍ പരിശീലകനുമായ വെളിപ്പെടുത്തിയിരിക്കുന്നത്.

അര്‍ജന്റീനയുടെ അന്നത്തെ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്ന ജൂലിയോ ഗ്രന്‍ഡനയാണ് ഉത്തേജകം ഉപയോഗിക്കാന്‍ താരങ്ങളെ പ്രേരിപ്പിച്ചത്. കാപ്പിയില്‍ കലക്കിയായിരുന്നു ഉത്തേജകമരുന്ന് നല്‍കിയത്. എന്നാല്‍ അന്ന് തന്നെ മാത്രം കുടുക്കുകയായിരുന്നുവെന്നും മറഡോണ പറയുന്നു.

എന്നാല്‍ ലോകകപ്പ് യോഗ്യതാമത്സരത്തില്‍ മറഡോണയ്ക്കൊപ്പം കളിച്ച മറ്റ് താരങ്ങള്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :