Last Updated:
ചൊവ്വ, 25 നവംബര്‍ 2014 (17:11 IST)
സൂര്യ നായകനാകുന്ന 'മാസ്' എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നയന്‍താരയാണ് ചിത്രത്തിലെ നായിക. എന്നാല്‍ മറ്റൊരു നായിക കൂടിയുണ്ട് ചിത്രത്തില്‍. അത് ആരാണെന്ന് അണിയറപ്രവര്‍ത്തകര്‍ക്കുപോലും വലിയ നിശ്ചയമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് കോടമ്പാക്കം റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ രണ്ടാം നായികയായി ആദ്യം ശ്രുതി ഹാസനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അധികം താമസിയാതെ ശ്രുതി ഈ പ്രൊജക്ടില്‍ നിന്ന് പുറത്തായി. പിന്നീട് ആ സ്ഥാനത്തേക്ക് എമി ജാക്സണ്‍ വന്നു. പിന്നെ കേട്ടത് എമിയും ഈ സിനിമ വേണ്ടെന്നുവച്ചു എന്നാണ്.
ശ്രുതിയും എമിയും ഈ സിനിമ ഉപേക്ഷിക്കാന്‍ കാരണക്കാരി നയന്‍താരയാണെന്നാണ് അടക്കം പറച്ചിലുകള്‍. ഇവരിലാരെങ്കിലും ഈ സിനിമയില്‍ അഭിനയിച്ചാല്‍ തന്‍റെ പ്രാധാന്യം കുറയുമെന്ന് നയന്‍താരയ്ക്ക് പരാതിയുണ്ടായെന്നും ഈ നടിമാര്‍ ഔട്ടാകാന്‍ ഇതാണ് കാരണമെന്നുമാണ് പരക്കുന്ന ഗോസിപ്പ്.
എന്തായാലും പ്രണിതയെയാണ് മാസിലെ രണ്ടാം നായികയായി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ശ്രുതിഹാസനെയോ എമി ജാക്സണെയോ പോലെ വലിയ പ്രൊജക്ടുകളുടെ ഭാഗമായിരുന്നിട്ടുള്ള നായികയല്ല പ്രണിത. അതുകൊണ്ടുതന്നെ പ്രണിത ഔട്ടാകാനുള്ള സാധ്യത തീരെയില്ല എന്നാണ് പാപ്പരാസികളുടെ അഭിപ്രായം.