വെല്ലുവിളി ഏറ്റെടുക്കാം, ഇരുപതാം നൂറ്റാണ്ട്‌ വീണ്ടും ചെയ്യാം: കെ മധു

PRO
ഇപ്പോള്‍ ‘ബാങ്കിംഗ് അവേഴ്സ് 10 ടു 4’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ് കെ മധു. എളുപ്പം പണം സമ്പാദിക്കുന്നതിനുവേണ്ടി കൃത്രിമ മാര്‍ഗം സ്വീകരിച്ച ഒരു സംഘം ചെറുപ്പക്കാരുടെ കഥയാണിത്. അവര്‍ നടത്തുന്ന ഒരു ബാങ്ക്‌ കൊള്ളയുടെ കഥ. രാവിലെ 10 മണി മുതല്‍ വൈകിട്ട്‌ നാലു മണി വരെയുള്ള സമയത്തിനുള്ളിലാണ്‌ കഥ നടക്കുന്നത്‌.

കെ മധു അടുത്തതായി ചെയ്യുന്നത് സീരീസിലെ അഞ്ചാം ഭാഗമാണ്. എസ് എന്‍ സ്വാമി തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മമ്മൂട്ടി വീണ്ടും സേതുരാമയ്യരാകുന്നു.

“മമ്മൂട്ടിയുടെ തിരക്കു കൊണ്ടു മാത്രമാണ്‌ അഞ്ചാം ഭാഗം നീണ്ടുപോകുന്നത്‌. എസ്‌ എന്‍ സ്വാമി തിരക്കഥ ഏകദേശം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഞാനിപ്പോള്‍ ചെയ്‌തു കൊണ്ടിരിക്കുന്ന സിനിമ പെട്ടെന്നു പ്ലാന്‍ ചെയ്‌തതാണ്‌. സി ബി ഐ ഡയറിക്കുറിപ്പിന്‍റെ അഞ്ചാം ഭാഗം നീണ്ടുപോകുമെന്ന്‌ തോന്നിയപ്പോഴാണ്‌ പുതിയ സിനിമ ചെയ്‌തത്” - കെ മധു വ്യക്തമാക്കി.

WEBDUNIA|
സി ബി ഐ സീരീസിലെ അഞ്ചാം ഭാഗം വരുമ്പോള്‍ അത് ഒരു റെക്കോര്‍ഡാകുമെന്നാണ് സൂചന. ഒരു നടന്‍ തന്‍റെ കഥാപാത്രമായി പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷവും അഭിനയിച്ചുകൊണ്ടേയിരിക്കുന്നത് സാധാരണ സംഭവമല്ലല്ലോ. മമ്മൂട്ടി സേതുരാമയ്യരായി അഞ്ചാം തവണയെത്തുമ്പോള്‍ അത് ലോക റെക്കോര്‍ഡായി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :