സജിത്ത്|
Last Modified വ്യാഴം, 18 മെയ് 2017 (13:00 IST)
ബാഹുബലി രണ്ടാം ഭാഗത്തിന്റെ വീഡിയോ യുട്യൂബില്‍ പ്രചരിക്കുന്നു. സിനിമയുടെ ഹിന്ദി പതിപ്പാണ് കഴിഞ്ഞ ദിവസം യുട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഓറിജിനലിനെ വെല്ലുന്ന വ്യാജപതിപ്പാണ് ഇപ്പോള്‍ യുട്യൂബില്‍ എത്തിയിരിക്കുന്നത്.
അതേസമയം, ബാഹുബലിയുടെ വ്യാജവീഡിയോ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ആറംഗസംഘത്തെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിന്റെ വ്യാജവീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ബോളിവുഡ് സംവിധായകൻ കരണ്‍ ജോഹർ അടക്കമുള്ളവരിൽനിന്നു 15 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച സംഘമാണ് പിടിയിലായത്.
ഭീഷണി വിവരമറിഞ്ഞ ബാഹുബലിയുടെ നിർമാതാക്കളിൽ ഒരാളായ പ്രസാദ് ദേവിനേനി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഘം പിടിയിലായത്. അറസ്റ്റിലായ ദിവാകർ എന്നയാൾക്ക് ബിഹാറിൽ തിയേറ്ററുണ്ട്. ഇവിടെ നിന്നും പകര്‍ത്തിയ ചിത്രത്തിന്റെ വ്യാജ പ്രിന്റാണ് ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ചത്. ഈ കോപ്പി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത് സംഘം പണമുണ്ടാക്കിയതായും അന്വേഷണത്തില്‍ കണ്ടെത്തി.