തമിഴ് സിനിമാപ്രേമികള്‍ കാത്തിരുന്ന ആ വര്‍ത്ത - ഹിറ്റ്‌മേക്കര്‍ ഗൌതം വാസുദേവ് മേനോനും ഇളയദളപതി വിജയും ഒന്നിക്കുന്നു. ‘യോഹന്‍: അധ്യായം ഒണ്‍റ്’ എന്നാണ് ചിത്രത്തിന്‍റെ പേര്. സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ ടാഗ് ലൈന്‍ ഇങ്ങനെയാണ് - മിഷന്‍ 1: ന്യൂയോര്‍ക്ക് സിറ്റി!
ടാഗ് ലൈന്‍ സൂചിപ്പിക്കുന്നതുപോലെ ഈ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ണമായും ന്യൂയോര്‍ക്കിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഹൈടെക് ആക്ഷന്‍ അഡ്വഞ്ചര്‍ കഥയാണ് ഗൌതം മേനോനും വിജയും ആദ്യമായി ഒന്നിക്കുമ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
2012 മാര്‍ച്ച് മാസം ചിത്രീകരണം ആരംഭിക്കുന്ന ‘യോഹന്‍: അധ്യായം ഒണ്‍റ്’ 2013 പൊങ്കലിന് റിലീസ് ചെയ്യും. ചിത്രത്തിന്‍റെ വണ്‍ലൈന്‍ സ്ക്രിപ്റ്റ് ഗൌതം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
തന്‍റെ കരിയറില്‍ ക്വാളിറ്റി സിനിമകള്‍ കൂടുതല്‍ ചെയ്തുകൊണ്ട് ഒരു മാറ്റം സൃഷ്ടിക്കാനൊരുങ്ങുന്ന വിജയ് ഏറ്റവും കൃത്യമായ ഒരു നീക്കമാണ് ഗൌതം ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്. എ ആര്‍ റഹ്‌മാനായിരിക്കും ചിത്രത്തിന്‍റെ സംഗീതം. ക്യാമറ - മനോജ് പരമഹംസ. ഫോട്ടോണ്‍ കഥാസിന്‍റെ ബാനറില്‍ ഗൌതം വാസുദേവ് മേനോന്‍ തന്നെയാണ് ‘യോഹന്‍: അധ്യായം ഒണ്‍റ്’ നിര്‍മ്മിക്കുന്നത്.