വര്‍ഷത്തിലെ പല രംഗങ്ങള്‍ക്കും 'കട്ട്' പറഞ്ഞത് മമ്മൂട്ടി!

മമ്മൂട്ടി, മോഹന്‍ലാല്‍, വര്‍ഷം, ഷങ്കര്‍, ഐ
Last Updated: ബുധന്‍, 5 നവം‌ബര്‍ 2014 (15:51 IST)
'ഇരുവര്‍' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ മോഹന്‍ലാല്‍ എന്ന മഹാനടന്‍റെ അഭിനയം കണ്ട് 'കട്ട്' പറയാന്‍ പോലും മറന്നുനിന്ന മണിരത്നത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. മലയാളത്തിന്‍റെ മറ്റൊരു മഹാനടനായ മമ്മൂട്ടിയുടെ അഭിനയമുഹൂര്‍ത്തങ്ങള്‍ കണ്ട് കട്ട് പറയാന്‍ മറന്നതിന്‍റെ കഥയാണ് സംവിധായകന്‍ രഞ്ജിത് ശങ്കറിന് പറയാനുള്ളത്.

"വര്‍ഷം എന്ന സിനിമയുടെ സംവിധാനം ഞാന്‍ ആസ്വദിച്ചു. അത്രയ്ക്ക് കഴിവുള്ള താരനിരയായിരുന്നു ചിത്രത്തിന്‍റേത്. പല സീനുകള്‍ക്കും കട്ട് പോലും ഞാന്‍ പറയില്ലായിരുന്നു, മമ്മുക്കയുടെ അഭിനയം മുറിഞ്ഞുപോകുമല്ലോ എന്നോര്‍ത്ത്. ഒടുവില്‍ അദ്ദേഹം തന്നെയാണ് കട്ട് പറഞ്ഞിരുന്നത്" - മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ രഞ്ജിത് ശങ്കര്‍ പറയുന്നു.

വെറും 26 ദിവസങ്ങള്‍ കൊണ്ടാണ് വര്‍ഷത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായത്. ആശാ ശരത്തും മം‌മ്തയും സരയുവുമാണ് ചിത്രത്തിലെ നായികമാര്‍. ടി ജി രവി വില്ലനായി അഭിനയിക്കുന്നു.

"വര്‍ഷം ഷൂട്ട് ചെയ്തപ്പോള്‍ എനിക്ക് വലിയ വെല്ലുവിളികളൊന്നുമുണ്ടായിരുന്നില്ല. വ്യക്തമായ തിരക്കഥയുണ്ടായിരുന്നു. എല്ലാം എന്‍റെ പദ്ധതിപ്രകാരം തന്നെ നടന്നു. 26 ദിവസം കൊണ്ട് ഷൂട്ടിംഗ് കഴിഞ്ഞത് ഒരിക്കലും ഒരു ക്രെഡിറ്റായി ഞാന്‍ കരുതുന്നില്ല. സിനിമ വേഗത്തില്‍ തീര്‍ത്താലും പതിയെ തീര്‍ത്താലും നന്നാവണം" - രഞ്ജിത് ശങ്കര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :