ലാല്‍ റെഡി; പക്ഷേ സിനിമ നിന്നു

PROPRO
നസറുദ്ദീന്‍ ഷായും അനുപം‌ഖേറും തകര്‍ത്തഭിനയിച്ച ‘എ വെനസ്‌ഡേ’ എന്ന തമിഴില്‍ റിമേക്ക് ചെയ്തേക്കില്ല. സാമ്പത്തിക മാന്ദ്യം തുടരുന്ന സാഹചര്യത്തില്‍ ‘ഷുവര്‍ ഹിറ്റ്’ അല്ലാത്ത സിനിമകളൊന്നും ചെയ്യേണ്ടെന്ന് വിതരണക്കാര്‍ നിര്‍മ്മാതാക്കളായ യു‌ടിവിയെ ഉപദേശിച്ചതായിട്ടാണ് അറിയുന്നത്.

നീരജ് പാണ്ഡെയുടെ ആദ്യ സംരംഭമായ ‘എ വെനസ്‌ഡേ’ എന്ന ഹിന്ദി ത്രില്ലര്‍ വന്‍ ഹിറ്റായിരുന്നു. മൂന്നുകോടി മുതല്‍‌മുടക്കില്‍ എടുത്ത ഈ സിനിമ മള്‍‌ട്ടിപ്ലക്സുകള്‍ക്ക് പ്രിയങ്കരമാവുകയായിരുന്നു. ഭീകരവാദിയെന്ന് അവകാശപ്പെടുന്ന ഒരു സാധാരണക്കാരനെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. സാധാരണക്കാരനായി നസറുദ്ദീന്‍ ഷായും പൊലീസ് ഉദ്യോഗസ്ഥനായി അനുപം‌ഖേറും തകര്‍ത്തഭിനയിച്ചു.

ഹിന്ദിയില്‍ ‘എ വെനസ്‌ഡേ’ നിര്‍മ്മിച്ച യു‌ടിവി തന്നയാണ് തമിഴ് സിനിമ നിര്‍മ്മിക്കാനിരുന്നത്. കമലഹാസനെയായിരുന്നു നസറുദ്ദീന്‍ ഷായുടെ റോളിലേക്ക് കരാര്‍ ചെയ്തിരുന്നത്. അനുപം‌ഖേറിന്റെ റോളിലേക്ക് ആദ്യം മമ്മൂട്ടിയെയാണ് വിളിച്ചിരുന്നതെങ്കിലും മമ്മൂട്ടി ‘നോ’ പറഞ്ഞതിനെ തുടര്‍ന്ന് മോഹന്‍‌ലാലിനെ പരിഗണിച്ചിരുന്നു.

തമിഴിലും മലയാളത്തിലും തെലുങ്കിലും ഒരേസമയം ഈ സിനിമ നിര്‍മ്മിക്കാനായിരുന്നു യുടിവിയുടെ പ്ലാന്‍. എല്ലാ ഭാഷകളിലും കമല്‍ തന്നെ ഹീറോ. തെലുങ്കില്‍ പൊലീസ് വേഷം അഭിനയിക്കാന്‍ നാഗാര്‍ജ്ജുനനെയാണ് യുടിവി പരിഗണിച്ചിരുന്നത്. തമിഴിലും മലയാളത്തിലും മോഹന്‍‌ലാല്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥന്‍.

WEBDUNIA| Last Modified തിങ്കള്‍, 12 ജനുവരി 2009 (13:08 IST)
സിനിമ നിര്‍ത്തിവയ്ക്കുന്നതിന് രണ്ട് കാരണങ്ങളാണ് പ്രചരിക്കുന്നത്. ഒന്നാമത് മള്‍‌ട്ടിപ്ലക്സ് സംസ്കാരം ദക്ഷിണേന്ത്യയില്‍ വേരൂന്നിക്കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ മള്‍‌ട്ടിപ്ലക്സുകളെ മുന്നില്‍ കണ്ടുകൊണ്ട് നിര്‍മ്മിച്ച ‘എ വെനസ്‌ഡേ’ ദക്ഷിണേന്ത്യയില്‍ വിജയമാവണമെന്നില്ല. കമലിന്‍റെ ഇമേജാണ് രണ്ടാമത്തെ കാരണമായി പറയുന്നത്. ദശാവതാരം പോലുള്ള സിനിമയില്‍ അഭിനയിച്ചിട്ടുള്ള കമല്‍ ഒരു ‘സ്മോള്‍ ബജറ്റ്’ സിനിമയില്‍ അഭിനയിക്കുന്നത് കമലിന്‍റെ ആരാധകര്‍ക്ക് ഇഷ്ടപ്പെടില്ലത്രേ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :