മഞ്ജു വാര്യരുടെ പുതിയ സിനിമ - രാഗിണി പത്‌മിനി!

മഞ്ജു വാര്യര്‍, ആഷിക് അബു, റിമ, മമ്മൂട്ടി, മോഹന്‍ലാല്‍
Last Modified ചൊവ്വ, 11 നവം‌ബര്‍ 2014 (22:07 IST)
മഞ്ജുവാര്യര്‍ നായികയാകുന്ന പുതിയ ചിത്രത്തിന് 'രാഗിണി പത്‌മിനി' എന്ന് പേരിട്ടതായി റിപ്പോര്‍ട്ട്. ആഷിക് അബു സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ കല്ലിങ്കലാണ് രണ്ടാമത്തെ നായിക.

രാഗിണി, പത്‌മിനി എന്നീ ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. നൃത്തത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.

ഇതുവരെ ആഷിക് അബു സംവിധാനം ചെയ്ത സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ട്രീറ്റ്മെന്‍റായിരിക്കും രാഗിണി പത്മിനിയില്‍ പരീക്ഷിക്കുക. ഗ്യാംഗ്സ്റ്ററിന്‍റെ പരാജയത്തിന് ശേഷം ഒരു ശക്തമായ തിരിച്ചുവരവിനാണ് ഈ സിനിമയിലൂടെ ആഷിക് ശ്രമിക്കുന്നത്.

മുമ്പ് 22 ഫീമെയില്‍ കോട്ടയം എന്ന സ്ത്രീപക്ഷ സിനിമ സംവിധാനം ചെയ്ത് വിജയിപ്പിച്ചിട്ടുണ്ട് ആഷിക് അബു. ഇപ്പോള്‍ രാഗിണി പത്മിനിയിലൂടെ വീണ്ടും സ്ത്രീകളുടെ പ്രശ്നങ്ങള്‍ വിഷയമാക്കുകയാണ് ന്യൂജനറേഷനിലെ ഈ ശക്തനായ സംവിധായകന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :