Last Modified വെള്ളി, 22 ജൂലൈ 2016 (18:18 IST)
എസ് എസ് രാജമൌലി ഒരു സിനിമയുടെ ചിത്രീകരണം ആരംഭിച്ചാല്‍ പിന്നെ ലോകത്ത് എന്ത് നടന്നാലും അറിയുകയില്ല എന്നൊരു പറച്ചിലുണ്ട്. പൂര്‍ണമായും തന്‍റെ ജോലിയില്‍ മാത്രമായിരിക്കും രാജമൌലി ഫോക്കസ് ചെയ്യുക. ഇപ്പോള്‍ ‘കബാലി’ റിലീസായപ്പോഴും രാജമൌലിക്ക് അതാണ് സംഭവിച്ചത്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിംഗ് തിരക്കിലായിപ്പോയി ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകന്‍.
ബാഹുബലി ആദ്യദിനം ആദ്യ ഷോ കാണാന്‍ രാജമൌലിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തിരക്കിലായതിനാല്‍ കഴിഞ്ഞില്ല എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
“കബാലി ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാനായില്ല. ഷൂട്ടിംഗ് തിരക്കിലായിപ്പോയി" - കബാലി ആരാധകരുടെ നടുവിലിരുന്ന് ചിത്രം കാണാനുള്ള ആഗ്രഹം രാജമൌലി മറച്ചുവയ്ക്കുന്നില്ല.
എന്നാല്‍ ഇതിനോടുള്ള പ്രതികരണമായി ബാഹുബലിയുടെ നിര്‍മ്മാതാവ് ഷോബു ട്വീറ്റ് ചെയ്തതാണ് രസകരം - “ഷൂട്ടിംഗ് കുറച്ച് സ്പീഡിലാക്കാന്‍ ഞാന്‍ പറഞ്ഞതല്ലേ? നോക്കൂ, എല്ലാവരും ആഘോഷിക്കുമ്പോള്‍ നമ്മള്‍ ജോലി ചെയ്യുന്നു” - എന്നാണ് ഷോബുവിന്‍റെ ട്വീറ്റ്.
കബാലി കാണാന്‍ കഴിഞ്ഞില്ലെങ്കിലും ബാഹുബലി രണ്ടാം ഭാഗം അതിനേക്കാള്‍ വലിയ ട്രീറ്റാക്കി ആരാധകര്‍ക്ക് നല്‍കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ആലോചിക്കുമ്പോഴാണ് ബാഹുബലിയുടെ ഓരോ ടീമംഗവും നഷ്ടബോധം മറക്കുക.