Last Updated:
തിങ്കള്‍, 9 ജനുവരി 2017 (16:00 IST)
മോഹന്‍ലാല്‍ ഇപ്പോള്‍ തനിക്ക് അപ്രാപ്യനാണെന്ന് സംവിധായകന്‍ കമല്‍. ഉണ്ണികളേ ഒരു കഥ പറയാം, ഓര്‍ക്കാപ്പുറത്ത്, വിഷ്ണുലോകം, ഉള്ളടക്കം, അയാള്‍ കഥ എഴുതുകയാണ് തുടങ്ങിയ നല്ല സിനിമകള്‍ മോഹന്‍ലാലിനെ വച്ചെടുത്ത കമലാണ് ഇപ്പോള്‍ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായ മിഴിനീര്‍പ്പൂവുകള്‍ എന്ന ചിത്രത്തിലൂടെയാണ് കമല്‍ സംവിധാന ജീവിതം ആരംഭിച്ചതുപോലും.
ഞാനൊരിക്കലും മോഹന്‍ലാലിനെ സൂപ്പര്‍താര പ്രതിച്ഛായയിലേക്ക് കൊണ്ടുവരുന്ന, അല്ലെങ്കില്‍ ഒരു മീശ പിരിക്കുന്ന
കഥാപാത്രമായി അവതരിപ്പിച്ചിട്ടില്ല. മോഹന്‍ലാലിനും അദ്ദേഹത്തിന്റെ പ്രേക്ഷകര്‍ക്കും ഇപ്പോള്‍ ആവശ്യം അതുപോലെയുള്ള സിനിമയാണെങ്കില്‍ അക്കാര്യത്തില്‍ ഞാന്‍ നിസഹായനാണ്. എനിക്ക് അത് കഴിയില്ല. ആ രീതിയില്‍ അദ്ദേഹം എനിക്ക് ഇപ്പോള്‍ അപ്രാപ്യനാണ് - കമല്‍ വ്യക്തമാക്കുന്നു.
രാജമാണിക്യം വന്ന സമയത്താണ് ഞാന്‍ മമ്മൂട്ടിയെ ഡീ ഗ്ലാമറൈസ് ചെയ്ത് ‘കറുത്ത പക്ഷികള്‍’ ചെയ്തത്. അദ്ദേഹത്തിന്റെ കൂടി താല്‍പ്പര്യം അതിലുള്ളപ്പോഴാണ് ഇത് സാധിക്കുന്നത് - കമല്‍ വ്യക്തമാക്കുന്നു.