മോഹന്‍ലാലിന്‍റെ സിനിമ എഡിറ്റ് ചെയ്യാനെത്തിയപ്പോള്‍ 5 മണിക്കൂര്‍, പിന്നെ വെട്ടിത്തകര്‍ത്തു; പടം ഇറങ്ങിയപ്പോള്‍ മെഗാഹിറ്റ്!

Mohanlal, Priyadarshan, Jagadeesh, Suresh Gopi, BJP, Amit Shah, മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ജഗദീഷ്, സുരേഷ്ഗോപി, ബിജെപി, അമിത് ഷാ
Last Updated: വ്യാഴം, 11 ഫെബ്രുവരി 2016 (19:00 IST)
ചില സംവിധായകരുണ്ട്, തിരക്കഥയില്‍ ഉള്ളതെല്ലാം ഷൂട്ട് ചെയ്യും. അവസാനം എഡിറ്റിംഗ് ടേബിളിലെത്തുമ്പോള്‍ വേണ്ടതില്‍ ഇരട്ടിയിലധികം കണ്ടന്‍റ് ഉണ്ടാകും. ഒടുവില്‍ എല്ലാം വെട്ടിയൊതുക്കി രണ്ടോ രണ്ടരയോ മണിക്കൂറിലാക്കും. നിര്‍മ്മാതാവിന് ലക്ഷങ്ങളുടെ നഷ്ടമാണ് അതുണ്ടാക്കുക. പക്ഷേ, മികച്ച തിരക്കഥയാണെങ്കില്‍, അതില്‍ ഒഴിവാക്കാന്‍ ഒരു രംഗം പോലുമില്ലാത്ത സാഹചര്യമാണെങ്കില്‍ അത് ഷൂട്ട് ചെയ്യുക എന്നത് കുറ്റമായും പറയാന്‍ പറ്റില്ല. എങ്കിലും ഷൂട്ടിന് മുമ്പ് സ്ക്രിപ്റ്റ് എഡിറ്റ് ചെയ്യുന്നത് ചെലവ് ചുരുക്കാന്‍ സഹായകമാണ്.

പ്രിയദര്‍ശനെപ്പറ്റി എഡിറ്റര്‍മാര്‍ പറയുന്നത്, ദൃശ്യങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാകില്ല എന്നാണ്. അതായത്, ഒരു പാട്ട് ആണ് എഡിറ്റ് ചെയ്യുന്നതെങ്കില്‍ അതിലേക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ മനോഹരമായ വിഷ്വല്‍‌സ് പ്രിയന്‍ എടുത്ത് നല്‍കിയിരിക്കും. പ്രിയന്‍ സിനിമകള്‍ ഇത്രയും സുന്ദരമാകുന്നതിന് പ്രധാന കാരണം അതാണ്.

പ്രിയദര്‍ശന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ ‘കിലുക്കം’ എഡിറ്റിംഗ് ടേബിളില്‍ അഞ്ചുമണിക്കൂറില്‍ ഏറെയുണ്ടായിരുന്നു. ഒടുവില്‍ അത് 156 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയാക്കി വെട്ടിച്ചുരുക്കുമ്പോള്‍ നഷ്ടമായത് മനോഹരമായ ഒട്ടേറെ രംഗങ്ങളാണ്. എന്നാല്‍ അവയൊക്കെ ഒഴിവാക്കുകയല്ലാതെ എഡിറ്റര്‍ എന്‍ ഗോപാലകൃഷ്ണന് വേറെ വഴിയുണ്ടായിരുന്നില്ല.

ചിത്രത്തില്‍ വളരെയേറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ ജഗദീഷ് അവതരിപ്പിച്ചിരുന്നു. എഡിറ്റ് ചെയ്ത് ഒഴിവാക്കിയതില്‍ കൂടുതലും ജഗദീഷിന്‍റെ രംഗങ്ങളായിരുന്നു. ഒന്നോ രണ്ടോ ഷോട്ടില്‍ മാത്രം വന്നുപോകുന്ന ആളായി ജഗദീഷിന്‍റെ കഥാപാത്രം മാറിയത് അങ്ങനെയാണ്. നന്ദു ഉള്‍പ്പെട്ട രംഗങ്ങളും എഡിറ്റ് ചെയ്ത് മാറ്റി.

പക്ഷേ, പടം തിയേറ്ററുകളിലെത്തിയപ്പോഴോ? ഭൂമികുലുക്കുന്ന വിജയമാണ് ചിത്രം നേടിയത്. എഡിറ്റ് ചെയ്ത് അത്രയും രംഗങ്ങള്‍ ഒഴിവാക്കിയതിന്‍റെ ദുഃഖം പ്രിയദര്‍ശന് മാറിയത് ഒരുപക്ഷേ ആ വിജയം കണ്ടപ്പോഴായിരിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു ...

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതികയെ പിടികൂടിയത് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍മാര്‍
ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി. ...

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ...

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ചെന്നിത്തല
സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ...

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു
ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു. ഫ. ജോഷി ജോര്‍ജിനാണ് ...

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ ...

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍
മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമാണെന്ന വിവാദ പ്രസ്ഥാവനയുമായി എസ്എന്‍ഡിപി ...

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ ...

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ...