BIJU|
Last Modified വെള്ളി, 7 ഏപ്രില്‍ 2017 (12:27 IST)
മികച്ച നടനുള്ള ദേശീയ സ്പെഷ്യല്‍ ജൂറി പുരസ്കാരം മോഹന്‍ലാലിന്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുകന്‍, ജനതാഗാരേജ് എന്നീ സിനിമകള്‍ പരിഗണിച്ചാണ് മോഹന്‍ലാലിന് പുരസ്കാരം. പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
അതേസമയം, ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിനായകന് ദേശീയതലത്തില്‍ ഒരു പരാമര്‍ശം പോലും ലഭിച്ചില്ല. ഇത് വലിയ പ്രതിഷേധത്തിനിടയാക്കുമെന്നാണ് സൂചന. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.
റുസ്തം എന്ന ചിത്രത്തിലൂടെ അക്ഷയ് കുമാറാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് അര്‍ഹനായത്. മിന്നാമിനുങ്ങിലൂടെ മലയാളത്തിന്‍റെ സുരഭി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
മികച്ച സഹനടിയായാണ് സുരഭി സംസ്ഥാന അവാര്‍ഡില്‍ പരിഗണിക്കപ്പെട്ടത്.