മോഹന്‍ലാലിന് പ്രതിഫലം 4 കോടി; അന്യഭാഷയില്‍ 10 കോടി വരെ!

പ്രതിഫലം കുത്തനെ കൂട്ടി മോഹന്‍ലാല്‍, മലയാളത്തില്‍ 4 കോടി!

Mohanlal, Drishyam, Pulimurugan, Biju Menon, Kamalhasan, Jayarm, മോഹന്‍ലാല്‍, ദൃശ്യം, പുലിമുരുകന്‍, ബിജു മേനോന്‍, കമല്‍ഹാസന്‍, ജയറാം
Last Updated: തിങ്കള്‍, 7 നവം‌ബര്‍ 2016 (15:52 IST)
പുലിമുരുകന്‍ 100 കോടി ക്ലബില്‍ പ്രവേശിച്ചതോടെ മോഹന്‍ലാലിന്‍റെ പ്രതിഫലവും കുതിച്ചുയര്‍ന്നു. നാലുകോടിയാണ് മലയാളത്തില്‍ മോഹന്‍ലാലിന് ഇപ്പോള്‍ പ്രതിഫലമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മാത്രമല്ല, ബിഗ് ബജറ്റ് സിനിമകള്‍ ചെയ്യുന്നതിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ താല്‍പ്പര്യം കാണിക്കുന്നത്. അന്യഭാഷകളിലേക്ക് ഡബ് ചെയ്ത് വന്‍ ബിസിനസ് ലഭിക്കാവുന്ന തരത്തില്‍ വലിയ ബജറ്റ് സിനിമകള്‍ക്കായാണ് താരരാജാവിന്‍റെ ശ്രമം.

മലയാളത്തില്‍ നാലുകോടി രൂപ വാങ്ങുന്ന മോഹന്‍ലാല്‍ അന്യഭാഷാ ചിത്രങ്ങള്‍ക്ക് 10 കോടി വരെ വാങ്ങുന്നു എന്നാണ് സൂചന. മലയാളത്തിനൊപ്പം തെലുങ്കിലും ഇപ്പോള്‍ സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍. അദ്ദേഹം നായകനായ തെലുങ്ക് ചിത്രം ജനതാ ഗാരേജ് 150 കോടി കളക്ഷന്‍ നേടി കുതിക്കുകയാണ്.

അതേസമയം, കൌതുകകരമായ മറ്റൊരു കാര്യമുണ്ട്. ബിഗ് ബജറ്റ് സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന മോഹന്‍ലാലിന്‍റെ ഒരു മിനിമം ബജറ്റ് സിനിമ ഈ ക്രിസ്മസിന് റിലീസ് ചെയ്യും. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’. ദൃശ്യത്തിന് ശേഷം മോഹന്‍ലാലും മീനയും ഒന്നിക്കുന്ന കുടുംബചിത്രം.

പുലിമുരുകന് ശേഷമെത്തുന്ന മോഹന്‍ലാല്‍ ചിത്രം എന്ന നിലയില്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് ഉണര്‍ത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :