പുലിമുരുകൻ 150 കോടിയും കടന്ന് യാത്ര ചെയ്യും: വൈശാഖ്

പുലിമുരുകന് 100 കോടിയൊക്കെ എന്ത്?! യാത്ര അവസാനിക്കുന്നില്ല!

aparna shaji| Last Modified തിങ്കള്‍, 7 നവം‌ബര്‍ 2016 (12:48 IST)
ചരിത്രത്തിലാദ്യമായി ഒരു മലയാള 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചതിന്റെ ആഘോഷത്തിലാണ് മലയാള സിനിമ ലോകം. മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രം എന്ന സ്വപ്നം 'പുലിമുരുകൻ' യാഥാർഥ്യമാക്കിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് സംവിധായകൻ വൈശാഖ്. ഹൃദയം നിറഞ്ഞ നന്ദിയോടെ എല്ലാവരേയും ഓർക്കുന്നുവെന്ന് വൈശാഖ് ഫേസ്ബുക്കിൽ കുറിച്ചു.

വൈശാഖിന്റെ വാക്കുകളിലൂടെ:

പ്രിയരേ

മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രം എന്ന സ്വപ്നം. നമ്മുടെ 'പുലിമുരുകൻ' യാഥാർഥ്യമാക്കിയിരിക്കുകയാണ്. ഈ അവസരത്തിൽ ഹൃദയം നിറഞ്ഞ നന്ദിയോടെ ഞാൻ എല്ലാവരേയും ഓർക്കുന്നു. ചിത്രത്തിന്റെ നിർമാതാവ് ശ്രീ ടോമിച്ചൻ മുളകുപാടം. ഈ ആശയം എന്നെ വിശ്വസിച്ചേല്പിക്കുകയും ആ യാത്ര മുഴുവനും ഒരു സഹോദരനെ പോലെ കൂടെ നിൽക്കുകയും ചെയ്ത തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ. കഴിഞ്ഞ രണ്ട് വർഷവും എന്നോടൊപ്പം സഞ്ചരിച്ച സിനിമാറ്റോഗ്രാഫർ ഷാജി കുമാർ. എഡിറ്റർ ജോൺകുട്ടി. മ്യൂസിക് ഡയറക്ടർ ഗോപി സുന്ദർ. ആക്ഷൻ കോറിയോഗ്രാഫർ പീറ്റർ ഹെയ്ൻ. ഒരു ആവേശമായി കൂടെ നിന്ന ലാൽസാർ.
രാപകലുകളിൽ കൈയും മെയ്യും മറന്ന് എന്റെ കൂടെ ജോലിചെയ്ത എന്റെ പ്രിയപ്പെട്ടവർ. എല്ലാ പിന്തുണയുമായി കൂടെ നിന്ന മാധ്യമസുഹൃത്തുക്കൾ. ചലച്ചിത്രമേഖലയിലെ സുഹൃത്തുക്കൾ. മറ്റു മേഖലയിലെ സുഹൃത്തുക്കൾ. പുലിമുരുകന്റെ ശക്തിയായ ഫാൻസ്‌ സുഹൃത്തുക്കൾ. എല്ലാത്തിലുമുപരി. സിനിമ കണ്ടു വിജയിപ്പിച്ച പ്രേക്ഷകർ. എല്ലാവർക്കും ഒരുപാട് നന്ദി...

ഈ അഭിമാന നിമിഷം മലയാളസിനിമക്ക് തന്നതിന്. ഈ അവസരത്തിൽ ഒന്നു മാത്രം ഓർമിപ്പിച്ചു കൊള്ളട്ടെ... പുലിമുരുകന്റെ പൂർണമായ ആസ്വാദനം. അത് തീയറ്ററുകളിൽ മാത്രം അനുഭവിക്കാൻ കഴിയുന്ന ഒന്നാണ്. ദയവായി പൈറസിയെ പ്രോത്സാഹിപ്പിക്കാതിരിക്കുക. ഈശ്വരന്റെയും പ്രേക്ഷകരുടേയും അനുഗ്രഹത്താൽ 150 കോടിയും കടന്ന് യാത്ര തുടരുന്നത് ഒരുപാട് വൈകാതെ തന്നെ നമുക്ക് കാണാൻ സാധിക്കും എന്നാണ് എന്റെ പ്രതീക്ഷയും വിശ്വാസവും.

ഒരിക്കൽ കൂടി എല്ലാവർക്കും ഹൃദയത്തിൽ നിന്നും
നന്ദി... നന്ദി... നന്ദി...
സ്നേഹപൂർവ്വം വൈശാഖ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :