Last Modified വെള്ളി, 20 ജനുവരി 2017 (12:37 IST)
മലയാള സിനിമയിൽ ഇപ്പോൾ ട്രെൻഡുകൾ തീരുമാനിക്കുന്നത് മോഹൻലാലാണ്. കഴിഞ്ഞ വർഷം സൃഷ്ടിച്ച പുലിമുരുകനിലൂടെ മലയാള സിനിമ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ പിറകേയാണ് ഇപ്പോൾ യാത്ര. കോടികൾ വാരിയെറിഞ്ഞുള്ള പ്രൊജക്ട് ഡിസിഷനുകളാണ് നടക്കുന്നത്. വമ്പൻ പ്രൊജക്ടുകളുമായി മമ്മൂട്ടിയും ഈ ട്രെൻഡിൻറെ ഭാഗമായിട്ടുണ്ട്.
രാജ 2ന് 25 കോടി മുതൽ 35 കോടി വരെയാണ് ചെലവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ. അതുപോലെ തന്നെ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി സിനിമയും ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ഇനിയും ഒട്ടേറെ ബിഗ് ബജറ്റ് സിനിമകളാണ് മമ്മൂട്ടിയുടേതായി വരുന്നത്.
എന്നാൽ ഈ ട്രെൻഡിൽ പെട്ടെന്ന് ട്വിസ്റ്റ് വരുത്തിയിരിക്കുകയാണ് മോഹൻലാൽ. പുതിയ സിനിമ
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ താരതമ്യേന ചെറിയ ബജറ്റിലാണ് ഒരുക്കിയത്. വെള്ളിയാഴ്ച റിലീസായ സിനിമ വൻ ഹിറ്റായി മാറിയിരിക്കുകയാണ്.
പുലിമുരുകനെ വെല്ലുന്ന വിജയമായി മുന്തിരിവള്ളികൾ മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം. ബ്രഹ്മാണ്ഡ സിനിമയിൽ നിന്ന് ലാളിത്യമുള്ള ചെറുസിനിമയിലേക്ക്
മോഹൻലാൽ നടത്തിയിരിക്കുന്ന ഈ ചുവടുമാറ്റം മറ്റ് താരങ്ങളെയാണ് അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയത്. മുന്തിരിവള്ളികൾ പുതിയ തരംഗമാകുമ്പോൾ മറ്റ് താരങ്ങളും തങ്ങളുടെ നീക്കങ്ങളിൽ മാറ്റം വരുത്താനുള്ള ശ്രമത്തിലാണ്.