മണിരത്നം 'ഓകെ' പറഞ്ഞു, കണ്‍‌മണി വരുന്നു!

മണിരത്നം, ഓകെ കണ്‍‌മണി, കമല്‍‌ഹാസന്‍, ദുല്‍ക്കര്‍, നിത്യ
Last Updated: ശനി, 25 ഒക്‌ടോബര്‍ 2014 (13:52 IST)
കമല്‍ഹാസന്‍ നായകനായ ശിങ്കാരവേലന്‍ എന്ന ചിത്രത്തില്‍ ഒരു പാട്ടുണ്ട് - "പൊട്ടുവൈത്ത കാതല്‍ തിട്ടം ഓകെ കണ്‍‌മണീ". ഈ വരിയിലെ 'ഓകെ കണ്‍‌മണീ' അടര്‍ത്തിയെടുക്കുകയാണ് സാക്ഷാല്‍ മണിരത്നം. അതെ, മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'ഓകെ കണ്‍‌മണീ' എന്ന് പേരിട്ടു.

ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തില്‍ നിത്യാ മേനോനാണ് നായിക. പ്രകാശ് രാജും കനിഹയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മണിരത്നത്തിന്‍റെ ബ്ലോക്ക് ബസ്റ്റര്‍ റൊമാന്‍റിക് ചിത്രമായ 'അലൈ പായുതേ' പോലെ ഒരു പ്രണയകഥ തന്നെയാണ് ഓകെ കണ്‍‌മണീ. 50 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി അടുത്തവര്‍ഷം ആദ്യം പ്രദര്‍ശനത്തിനെത്തിക്കാനാണ് മണിരത്നത്തിന്‍റെ പദ്ധതി.

എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന് പി സി ശ്രീറാമാണ് ക്യാമറ ചലിപ്പിക്കുന്നത്.

ഈ സിനിമ 'മൌനരാഗം' എന്ന പഴയ മണിരത്നം ഹിറ്റിന്‍റെ റീമേക്കാണെന്ന് റൂമറുണ്ട്. എന്നാല്‍ മണിരത്നത്തില്‍ നിന്ന് ഒരു റീമേക്ക് പ്രതീക്ഷിക്കേണ്ടെന്നാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :