Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2015 (14:57 IST)
മഞ്ജു വാര്യര്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തിന് ‘ജോ ആന്‍ഡ് ദി ബോയ്’ എന്ന് പേരിട്ടു. നായിക മഞ്ജു ആണെങ്കില്‍ നായകന്‍ മാസ്റ്റര്‍ സനൂപ് ആണ്. സനൂപിനെ അറിയില്ലേ? ‘ഫില്പ്സ് ആന്‍റ് ആന്‍ഡ് ദി മങ്കി പെന്‍’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വശീകരിച്ച പയ്യന്‍ തന്നെ - സനൂഷയുടെ സഹോദരന്‍.
‘ഫിലിപ്സ് ആന്‍റ് ആന്‍ഡ് ദി മങ്കി പെന്‍’ സംവിധാനം ചെയ്ത റോജിന്‍ ആണ് ‘ജോ ആന്‍ഡ് ദി ബോയ്’ ഒരുക്കുന്നത്. ജോ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. കൊടൈക്കനാലിലും ലഡാക്കിലുമായി 25 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാകും.
പേളി മാണിയും ലാലു അലക്സും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആഷിക് അബു സംവിധാനം ചെയ്ത ‘റാണി പദ്മിനി’യാണ് മഞ്ജു വാര്യരുടെ അടുത്ത റിലീസ്.