ബീനാ ആന്‍റണിക്ക് ‘ആത്‌മ’യുടെ കൂച്ചുവിലങ്ങ്

WEBDUNIA|
PRO
നടി ബീനാ ആന്‍റണിക്ക് സീരിയലുകളില്‍ നിന്ന് വിലക്ക്. സീരിയല്‍ താരങ്ങളുടെ സംഘടനയായ ‘ആത്‌മ’യാണ് ബീനാ ആന്‍റണിയെ സീരിയലുകളില്‍ നിന്ന് വിലക്കിയിരിക്കുന്നത്. കൈരളി ടി വിയുടെ ‘താരോ‌ത്സവ’ത്തില്‍ നിന്ന് പിന്‍‌മാറാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് ബീനയ്ക്ക് വിലക്കു വന്നിരിക്കുന്നത്. ബീനയെ പുതിയ ഒരു സീരിയലിലും ഉള്‍പ്പെടുത്തിയിട്ടില്ല.

താരോത്സവത്തില്‍ പങ്കെടുക്കുന്ന സംഗീതാ മോഹന്‍, അനില ശ്രീകുമാര്‍, അനീഷ്‌, അന്‍സില്‍, ബീനാ ആന്‍റണിയുടെ ഭര്‍ത്താവ് മനോജ് എന്നിവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സീരിയല്‍ താരങ്ങള്‍ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നതു മൂലം സീരിയല്‍ രംഗം പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആത്മ നടപടിയെടുക്കുന്നത്. താരോത്സവത്തില്‍ നിന്ന് പിന്‍‌മാറണമെന്ന് സീരിയല്‍ താരങ്ങളോട് ആത്മ ആവശ്യപ്പെട്ടിരുന്നു. കുറച്ചു പേര്‍ പിന്‍‌മാറി. എന്നാല്‍ ബീനാ ആന്‍റണിയുള്‍പ്പടെയുള്ളവര്‍ പിന്‍‌മാറാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ ആത്മ തീരുമാനിച്ചത്.

വിലക്കേര്‍പ്പെടുത്തിയ താരങ്ങള്‍ക്ക് പകരം സിനിമാ രംഗത്തുള്ളവരെ സീരിയലുകള്‍ പങ്കെടുപ്പിക്കുകയാണ്. അംബിക ഉള്‍പ്പടെയുള്ള ചലച്ചിത്രതാരങ്ങള്‍ സീരിയലിലേക്ക് ചേക്കേറിക്കഴിഞ്ഞു.

മുമ്പ് നടന്‍ തിലകനെ ആത്‌മ വിലക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെ ബി ഗണേഷ് കുമാറിന് തന്‍റെ നേരെയുള്ള വ്യക്തിവൈരാഗ്യം മൂലമാണ് ആത്‌മ തനിക്കെതിരെ വിലക്കേര്‍പ്പെടുത്തുന്നതെന്ന് തിലകന്‍ ആരോപിച്ചിരുന്നു.

ചിത്രത്തിന് കടപ്പാട് - കൈരളി ടി വി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :