ബാല്യകാലസഖി വീണ്ടും റിലീസ് ചെയ്യും!

WEBDUNIA|
PRO
മമ്മൂട്ടി നായകനായ ‘ബാല്യകാലസഖി’ വീണ്ടും റിലീസ് ചെയ്യുന്നു. ഈ മാസം 28ന് ചിത്രം വീണ്ടും റിലീസ് ചെയ്യാനാണ് തീരുമാനം. ഇക്കഴിഞ്ഞ ഏഴാം തീയതി റിലീസ് ചെയ്ത സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നില്ല. അതോടെയാണ് 15 മിനിറ്റ് രംഗങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.

പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ഈ സിനിമ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് നീക്കിയതിന് ശേഷമാണ് പ്രദര്‍ശനത്തിനെത്തിച്ചിരുന്നത്. എന്നാല്‍ നീക്കിയ രംഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം പ്രേക്ഷകരുടെ ഭാഗത്തുനിന്നുണ്ടായെന്നും അതിനാല്‍ 15 മിനിറ്റ് രംഗങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് സിനിമ വീണ്ടും പ്രദര്‍ശനത്തിനെത്തിക്കുമെന്നുമാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

നിലവില്‍ 105 മിനിറ്റാണ് ബാല്യകാലസഖിയുടെ ദൈര്‍ഘ്യം. വെട്ടിമാറ്റിയ രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സിനിമ വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നതോടെ ആദ്യം സിനിമ കണ്ട പ്രേക്ഷകര്‍ വീണ്ടും തിയേറ്ററുകളിലേക്കെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു.

വായിക്കുക: ബാല്യകാലസഖി - യാത്രി ജെസെന്‍ എഴുതിയ നിരൂപണം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :