ഫഹദ് ഫാസിലും മീര ജാസ്മിനും ‘മീന്‍‌കഥ’ പറയുന്നു !

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
നത്തോലി ചെറിയ മീനാണോ? കാഴ്ചയില്‍ ചെറുതെങ്കിലും രുചിയില്‍ ‘ആള് വലിയവന്‍ തന്നെ’ എന്ന് പറയേണ്ടിവരും. എന്തായാലും എന്ന് ഉറപ്പിച്ചുപറയാന്‍ ഒരാള്‍ വരുന്നു. മറ്റാരുമല്ല, മലയാള സിനിമയിലെ ‘വി കെ പി’ സാക്ഷാല്‍ വി കെ പ്രകാശ്. അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘നത്തോലി ചെറിയ മീനല്ല’ എന്ന് പേരിട്ടു.

ഫഹദ് ഫാസിലും മീരാ ജാസ്മിനുമാണ് ഈ സിനിമയിലെ നായകനും നായികയും. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത്. വി കെ പ്രകാശ് തന്നെ സംവിധാനം ചെയ്ത ഹിന്ദിച്ചിത്രം ‘ഫ്രീക്കിചക്ര’യുടെ മലയാളം റീമേക്കാണ് ‘നത്തോലി ചെറിയ മീനല്ല’. നേരത്തേ ഈ പ്രൊജക്ടിന് ‘കാര്‍ബണ്‍ കോപ്പി’ എന്ന് പേരിട്ടിരുന്നു. ജയസൂര്യയെ നായകനായും നിശ്ചയിച്ചിരുന്നു. പിന്നീട് പേരും നായകനും മാറുകയായിരുന്നു.

“ഫ്രീക്കിചക്രയില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും ഈ ചിത്രം. കഥയില്‍ സാദൃശ്യമുണ്ടെങ്കിലും ഇത് സ്വതന്ത്രമായ അടിത്തറയുള്ള സിനിമയായിരിക്കും” - വി കെ പ്രകാശ് വ്യക്തമാക്കുന്നു.

2003ല്‍ പ്രദര്‍ശനത്തിനെത്തിയ ഹിന്ദിച്ചിത്രം ‘ഫ്രീക്കിചക്ര’യില്‍ ദീപ്തി നവല്‍, സുനില്‍ റാവു, രണ്‍‌വീര്‍ ഷോരെ, സച്ചിന്‍ ഖേദേകര്‍ തുടങ്ങിയവരായിരുന്നു താരങ്ങള്‍. ചിത്രം അവാര്‍ഡുകള്‍ നേടുകയും ഒട്ടേറെ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :