പ്രഭുവിന്റെ ‘ഡബിള്‍ ഗെയിം’: നയന്‍സ് വാതിലടച്ചു!

WEBDUNIA|
PRO
PRO
ഭാര്യയെ വിട്ടുപിരിഞ്ഞതില്‍ പിന്നെ പ്രഭുദേവയ്ക്ക് കാലക്കേടാണ്. എടുക്കുന്ന സിനിമകള്‍ എട്ടുനിലയില്‍ പൊട്ടുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ‘വെടി’ നനഞ്ഞ പടക്കം പോലും അല്ലാതെ ചീറ്റിപ്പോയി. എല്ലാം ഭാര്യ റംലത്തിന്റെയും മക്കളുടെയും ശാപമാണെന്നാണ് പ്രഭുദേവയുടെ അഭ്യുദയകാംക്ഷികള്‍ കരുതുന്നത്. പ്രഭുദേവയ്ക്കും ഇതേ അഭിപ്രായം തന്നെ. അതിനാലാണ്, വിവാഹമോചനം നടന്നുവെങ്കിലും, റംലത്തുമായി ‘കോമ്പ്രമൈസ്’ ചെയ്ത് കളഞ്ഞത്!

വലിയൊരു തുകയും സ്വത്തുക്കളും കൊടുത്താണ് റംലത്തിനെ പ്രഭുദേവ വിവാഹമോചനത്തിന് സമ്മതിപ്പിച്ചത്. തുടര്‍ന്ന് നയന്‍‌താരയും പ്രഭുദേവയും മുംബൈയില്‍ താമസിച്ച് വരികയായിരുന്നു. തുടര്‍ച്ചയായി പ്രൊഫഷണല്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ പ്രഭുദേവ മാറിച്ചിന്തിച്ചു. തുടര്‍ന്ന് നയന്‍‌താരയെ അറിയിക്കാത മുന്‍ ഭാര്യയായ റം‌ലത്തിനെയും മക്കളെയും പതിവായി പ്രഭുദേവ സന്ദര്‍ശിച്ച് പോന്നു.

ഈയടുത്ത ദിവസമാണ് ഇക്കാര്യം നയന്‍‌താരയുടെ കാതുകളില്‍ എത്തിയത്. ഭര്‍ത്താവ് പ്രൊഫഷണല്‍ കാര്യങ്ങള്‍ക്കാണ് മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് അടിക്കടി പറക്കുന്നത് എന്നായിരുന്നു നയന്‍‌താര കരുതിയിരുന്നത്. എന്നാല്‍ പ്രഭുദേവയുടെ ‘ഡബിള്‍ ഗെയിം’ അറിഞ്ഞതോടെ ദുര്‍ഗയായി മാറിയ നയന്‍‌താര മുംബൈയിലെ വീടുവിട്ട് ആരോടും ഒന്നും പറയാതെ കേരളത്തിലേക്ക് പറന്നു.

വിവരമറിഞ്ഞ് പ്രഭുദേവ ഉടന്‍ തന്നെ കേരളത്തിലുള്ള നയന്‍‌താരയുടെ വീട്ടില്‍ എത്തിയെങ്കിലും പ്രഭുദേവയെ കാണാന്‍ പോലും നയന്‍‌താര സമ്മതിച്ചില്ല. ഏകദേശം രണ്ട് മണിക്കൂര്‍ നേരം നയന്‍‌താരയുടെ വീടിന് മുമ്പില്‍ പ്രഭുദേവ കാത്തുകെട്ടി, കാറില്‍ ഇരുന്നുവെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല. അവസാനം നിരാശനായി പ്രഭുദേവ ചെന്നൈയിലേക്ക് പോയി. നയന്‍‌താരയുടെ പഴയ കാമുകനായ ചിമ്പുവടക്കം പലരും ഉപദേശിച്ചെങ്കിലും സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച തനിക്ക് ഇതുതന്നെ കിട്ടണം എന്നാണെത്രെ പ്രഭുദേവ ഇപ്പോള്‍ ചിന്തിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :