പ്രഭുദേവ ക്രിസ്ത്യാനിയാകണം: നയന്‍സിന്‍റെ മാതാപിതാക്കള്‍

WEBDUNIA|
PRO
ഇസ്ലാം മതക്കാരിയായ റം‌ലത്തിനെ വിവാഹം കഴിച്ച അവരെ ‘ലത’ എന്ന് പേരുമാറ്റി ഹിന്ദുവാക്കിയത് വളരെ പണ്ടാണ്. ഇനി പ്രഭുദേവയുടെ ഊഴം. നയന്‍താരയെ വിവാഹം കഴിക്കണമെങ്കില്‍ പ്രഭുദേവ ക്രിസ്ത്യന്‍ മതം സ്വീകരിക്കണമെന്ന് നയന്‍സിന്‍റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. എന്തുചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായിരിക്കുകയാണത്രെ പ്രഭുദേവ.

ഡയാന കുര്യന്‍ എന്നാണ് നയന്‍‌താരയുടെ യഥാര്‍ത്ഥ പേര്. റോമന്‍ കത്തോലിക്കാ സഭാംഗം. കടുത്ത മതവിശ്വാസികളും യാഥാസ്ഥിതിക ചിന്താഗതിക്കാരുമാണ് നയന്‍സിന്‍റെ മാതാപിതാക്കള്‍. എങ്കിലും പ്രഭുദേവയെ വിവാഹം കഴിക്കുന്നതില്‍ ഒരു എതിര്‍പ്പും അവര്‍ നയന്‍‌താരയോട് പ്രകടിപ്പിച്ചില്ല. ഒരു നിബന്ധന മാത്രം - പ്രഭുദേവ മതം മാറി ക്രിസ്ത്യന്‍ മതം സ്വീകരിക്കണം.

മതം മാറാനുള്ള തന്‍റെ ബുദ്ധിമുട്ടുകള്‍ പ്രഭുദേവ നയന്‍‌താരയെ അറിയിച്ചു. ‘ഈ കാര്യത്തിന് പ്രഭുവിനെ നിര്‍ബന്ധിക്കരുത്’ എന്ന് നയന്‍സ് തന്‍റെ മാതാപിതാക്കളെ അറിയിച്ചെങ്കിലും അവര്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് അറിയുന്നത്.

നയന്‍സിന്‍റെ മാതാപിതാക്കള്‍ നിലപാട് മാറ്റിയില്ലെങ്കില്‍ പ്രഭുദേവയ്ക്ക് ക്രിസ്ത്യന്‍ മതം സ്വീകരിക്കേണ്ടി വരും. ‘ഡേവിഡ് പ്രഭു’ എന്നോ മറ്റോ പ്രഭുദേവയ്ക്ക് പേര് മാറ്റേണ്ടിവരുമോ? കാത്തിരുന്നു കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :