പൃഥ്വിയും ആസിഫും കുംഭമേളയില്‍ !

പൃഥ്വിരാജ്, ആസിഫ് അലി, ഇന്ദ്രജിത്ത്, ടിയാന്‍
Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (14:28 IST)
നാസിക്കിലെ കുംഭമേള ഒരു മലയാള സിനിമയ്ക്കായി ചിത്രീകരിക്കുന്നു. ജി എന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ‘ടിയാന്‍’ എന്ന ചിത്രത്തിനുവേണ്ടിയാണ് കുംഭമേള ചിത്രീകരിക്കുന്നത്. മുരളി ഗോപിയാണ് ഈ സിനിമയുടെ തിരക്കഥ രചിക്കുന്നത്.

പൃഥ്വിരാജ്, ആസിഫ് അലി, ഇന്ദ്രജിത്ത് എന്നിവരാണ് ടിയാനിലെ നായകന്‍‌മാര്‍. മുംബൈയും പുനെയുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. ആക്ഷന് പ്രാധാന്യമുള്ള ഒരു എന്‍റര്‍ടെയ്‌നറായിരിക്കും ടിയാന്‍.

‘കാഞ്ചി’ എന്ന ത്രില്ലറിന് ശേഷം ജി എന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏറെ ശ്രദ്ധിക്കപ്പെട്ട ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകള്‍ക്ക് ശേഷം മുരളി ഗോപി തിരക്കഥയെഴുതുന്നു എന്നതാണ് പ്രത്യേകത.

മുമ്പ് ‘സപ്തമ ശ്രീ തസ്‌കരഃ’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജും ആസിഫ് അലിയും മികച്ച കഥാപാത്രങ്ങളെ ഒരുമിച്ച് അവതരിപ്പിച്ചത്. ആ ചിത്രത്തില്‍ അതിഥി വേഷത്തില്‍ ഇന്ദ്രജിത്തും ഉണ്ടായിരുന്നു. ഡബിള്‍ ബാരലിലും ഇവര്‍ ഒന്നിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :