പൂനത്തിനെ ‘ബിഗ് ബോസ്‘ വിടാന്‍ തയ്യാറല്ല; രണ്ട് കോടി നല്‍കാമെന്ന് ഓഫര്‍!

മുംബൈ| WEBDUNIA|
PRO
മോഡലും വിവാദ ബോളിവുഡ് നായികയുമായ പൂനം പാണ്ഡെയ്ക്ക് വീണ്ടും ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് ക്ഷണമെന്ന് റിപ്പോര്‍ട്ട്. വരുന്ന സീസണിലെ ബിഗ് ബോസില്‍ രണ്ടു കോടി രൂപ പൂനം പാണ്ഡെയ്ക്ക് സംഘാടകര്‍ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന സീസണിലെ ബിഗ് ബോസിലും പൂനം പാണ്ഡെയ്ക്ക് ഓഫര്‍ ഉണ്ടായിരുന്നെങ്കിലും പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് പൂനം പാണ്ഡെ നിരസിക്കുകയായിരുന്നു. പൂനം പാണ്ഡെ മൂന്നു കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും സംഘാടകര്‍ 2.25 കോടി മാത്രമെ നല്‍കാന്‍ കഴിയു എന്ന നിലപാടിലായിരുന്നു.

വീണ്ടും ബിഗ് ബോസ് സംഘാടകര്‍ ഓഫറുമായി പൂനം പാണ്ഡെയെ സമീപിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നഷയാണ് പൂനം പാണ്ഡെ അഭിനയിച്ചിരിക്കുന്ന അവസാന ചിത്രം.

പറയുന്നതെന്തും വിവാദം- ഭര്‍ത്താക്കന്മാര്‍ക്ക് വീട്ടില്‍ തൃപ്തി നല്‍കിയാല്‍ ബലാത്സംഗങ്ങള്‍ കുറയുമെന്ന് പൂനം പാണ്ഡെ- അടുത്ത പേജ്






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :