നഷാ; പൂനം പാണ്ഡെയുടെ മേനിയഴക് മാത്രം

മുംബൈ| WEBDUNIA|
PRO
ട്വിറ്ററില്‍ കുറിച്ചിട്ട അഭിനയത്തിന്റെ കൊടുമുടികള്‍ കീഴടക്കാന്‍ “സെക്സ് ബോംബ്” പൂനം പാണ്ഡെക്ക് തന്റെ പുതിയ ചിത്രമായ നഷായില്‍ സാധിച്ചില്ല. മേനി കൊണ്ട് യുവജനങ്ങളെ ഇക്കിളിപ്പെടുത്തിയത് ഒഴിച്ചാല്‍ സിനിമ പരാജയം തന്നെയാണ്.

2003ല്‍ “ജിസം“ സംവിധാനം ചെയ്ത അമിത് സക്സേനയുടെ പുതിയ ചിത്രമായ നഷായില്‍ പൂനം പാണ്ഡെക്ക് അഭിനയമായി കാഴ്ചവെയ്ക്കാന്‍ ഉണ്ടായിരുന്നത് തന്റെ വടിവൊത്ത ശരീരം മാത്രമാണ്. കഥാസാരം തീര്‍ത്തും ഇക്കിളിച്ചിത്രങ്ങളുടെ തന്നെയാണ്. പൂനത്തിലും മികവാര്‍ന്ന അഭിനയം കാഴ്ചവെച്ചത് 18കാരന്റെ ആഗ്രഹങ്ങള്‍ പ്രേക്ഷകരില്‍ എത്തിച്ച ശിവം പാട്ടീല്‍ തന്നെയാണെന്നതില്‍ സംശയമില്ല.

കഥാസാരം വളരെ ദുര്‍ബലമാണ്, 18കാരനായ സാഹിലിന് തന്റെ സ്കൂളില്‍ പുതിയതായി നാടകം പഠിപ്പിക്കാന്‍ വന്ന അനിത ടീച്ചറില്‍ മോഹം ഉതിക്കുന്നു. തുടര്‍ന്ന് സാഹിലും അനിതാ ടീച്ചര്‍ തമ്മിലുള്ള പ്രായവിത്യാസമെന്ന പ്രണയവും അതിരുവിട്ട ബന്ധങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു നല്ല ചിത്രത്തിന്റെ കഥ പറയുന്നതു പോലെ നഷയെ എടുത്തുയര്‍ത്താന്‍ സാ‍ധിക്കില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :