ഇന്ത്യന്‍ ടീമിന് ലോകകപ്പ് കിരീടം ലഭിച്ചാല്‍ നഗ്നയാവുമെന്ന പ്രഖ്യാപനത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് കിംഗ്ഫിഷര്‍ കലണ്ടര്‍ മോഡല്‍ പൂനം പാണ്ഡെ ആവര്‍ത്തിച്ചു. പൂനം നഗ്നത പ്രദര്‍ശിപ്പിക്കുമെങ്കിലും അത് പരസ്യമായിട്ട് ആവില്ല എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇത് ആരാധകരില്‍ കടുത്ത നിരാശയുണ്ടാക്കുമെന്ന് ഉറപ്പാണ്.
താന്‍ ഇന്ത്യന്‍ ടീമിനു വേണ്ടി മാത്രമായിരിക്കും നഗ്നയാവുക എന്ന് പറയുന്ന പൂനം ഇതിനായി ബിസിസിഐയുടെ അനുവാദം കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. തന്റെ വാഗ്ദാനത്തെ ചൊല്ലി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫോണ്‍ കോളുകള്‍ ലഭിക്കുന്നുണ്ട്. ഇവയില്‍ പലതും ഭീഷണിയുടെ സ്വരത്തിലുള്ളതാണെന്നും പൂനം പരാതിപ്പെടുന്നു.
താന്‍ ഏതെങ്കിലും ഒരു കളിക്കാരനു വേണ്ടിയല്ല നഗ്നയാവുന്നത്. രാജ്യത്തിനു വേണ്ടിയാണ് തന്റെ പ്രവര്‍ത്തി. ഇത് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം നല്ലൊരു ഓഫറാണെന്ന് പറയാനും പൂനം മടികാട്ടുന്നില്ല.
തന്റെ വിവാദമായ ഓഫര്‍ തരംതാണ പ്രശസ്തിക്കുവേണ്ടിയല്ല എന്നു പറയുന്ന പൂനം എന്തായാലും തീരുമാനത്തില്‍ ഉറച്ചുതന്നെയാണ്.