Last Modified വെള്ളി, 6 മാര്‍ച്ച് 2015 (15:29 IST)
സംവിധായകന്‍ വൈശാഖിന് മോഹന്‍ലാല്‍ ഡേറ്റുകൊടുത്തിരുന്നു. ‘പുലിമുരുകന്‍’ എന്ന പ്രൊജക്ട് ഏറെ വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തു. എന്നാല്‍ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ - സിബി കെ തോമസ് ടീമിന്‍റെ ചില സിനിമകള്‍ സമീപകാലത്ത് പരാജയപ്പെട്ടതും വൈശാഖിന്‍റെ വിശുദ്ധന്‍, കസിന്‍സ് എന്നീ ചിത്രങ്ങള്‍ തകര്‍ന്നടിഞ്ഞതും ഈ പ്രൊജക്ട് തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കാന്‍ കാരണമായി. ബിഗ് ബജറ്റില്‍ ആലോചിച്ച ഈ സിനിമയുടെ ബജറ്റ് വെട്ടിക്കുറയ്ക്കുകയും കഥയില്‍ മാറ്റം വരുത്തുകയും ചെയ്തിരിക്കുകയാണ്.
തിരക്കഥ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കും എന്നതുകൊണ്ട് പുലിമുരുകന്‍ കുറച്ചുവൈകും. പുലിമുരുകന് നല്‍കിയ ഡേറ്റുകള്‍ മോഹന്‍ലാല്‍ മേജര്‍ രവിക്ക് നല്‍കിയതായാണ് പുതിയ വിവരം. ഹണി റോസ് ഈ സിനിമയില്‍ മോഹന്‍ലാലിന്‍റെ നായികയായി എത്തും.
ഈ പ്രൊജക്ട് ലോബജറ്റില്‍ ചിത്രീകരിക്കുന്ന ഒരു കുടുംബചിത്രമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തേ, മേജര്‍ മഹാദേവന്‍ സീരീസിലെ ഒരു കഥയായിരിക്കുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് വളരെ കുറച്ച് ദിവസങ്ങള്‍ കൊണ്ട് ചിത്രീകരിക്കുന്ന ഒരു നാട്ടിന്‍പുറക്കഥയായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ദിലീപിന്‍റെ റിംഗ് മാസ്റ്റര്‍, മമ്മൂട്ടിയുടെ ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് എന്നീ സിനിമകളില്‍ അഭിനയിച്ച ഹണി റോസിന് മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്ന സ്വപ്നം കൂടിയാണ് മേജര്‍ രവി ചിത്രത്തിലൂടെ സഫലമാകുന്നത്.