പുലിമുരുകനും ആറാം തമ്പുരാനും വമ്പന്‍ ഹിറ്റായതിന് മറ്റൊരു കാരണമുണ്ട്!

മോഹന്‍ലാല്‍ ചിത്രങ്ങളുടെ വിജയരഹസ്യം യഥാര്‍ത്ഥത്തില്‍ മോഹന്‍ലാല്‍ അല്ല?

Mohanlal, Antony Perumbavoor, Pulimurugan, Major Ravi, Oppam, Shaji Kailas, മോഹന്‍ലാല്‍, ആന്‍റണി പെരുമ്പാവൂര്‍, പുലിമുരുകന്‍, മേജര്‍ രവി, ഒപ്പം, ഷാജി കൈലാസ്
Last Modified ബുധന്‍, 18 ജനുവരി 2017 (15:07 IST)
മോഹന്‍ലാല്‍ സിനിമകള്‍ക്ക് വമ്പന്‍ ബിസിനസ് നടക്കുന്ന കാലമാണിത്. ദൃശ്യവും ഒപ്പവും പുലിമുരുകനുമൊക്കെ മലയാള സിനിമാചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയമാണ് കരസ്ഥമാക്കിയത്.

എന്നാല്‍ ഈ സിനിമകളുടെയെല്ലാം വിജയരഹസ്യം മോഹന്‍ലാല്‍ അല്ല എന്നൊരു രസകരമായ സംസാരം സോഷ്യല്‍ മീഡിയയിലും സിനിമയുടെ അണിയറയിലും നടക്കുന്നുണ്ട്. ഈ സിനിമകളൊക്കെ വിജയിച്ചത് ആന്‍റണി പെരുമ്പാവൂര്‍ കാരണമാണത്രേ!

മോഹന്‍ലാലിന്‍റെ ചരിത്രവിജയങ്ങളായ കിലുക്കത്തിലും ആറാം തമ്പുരാനിലും ഒപ്പത്തിലും ദൃശ്യത്തിലും പുലിമുരുകനിലുമെല്ലാം ആന്‍റണി പെരുമ്പാവൂര്‍ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ആന്‍റണി ഏതൊക്കെ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ മുഖം കാണിച്ചിട്ടുണ്ടോ ആ സിനിമകളൊക്കെ ചരിത്രവിജയം നേടിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം.

ഈയിടെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംവിധായകന്‍ മേജര്‍ രവിയും ഇക്കാര്യം പറയുകയുണ്ടായി. എന്തായാലും മലയാള സിനിമാലോകത്ത് ആന്‍റണി പെരുമ്പാവൂരിന്‍റെ താരമൂല്യം ഉയരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :