aparna shaji|
Last Modified ചൊവ്വ, 17 ജനുവരി 2017 (16:44 IST)
മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള സൗഹൃദം എല്ലാവർക്കും അറിയാവുന്നതാണ്. ഫാൻസുകാരെ വരെ അസൂയപ്പെടുത്തുന്ന സൗഹൃദം ഇരുവർക്കുമിടയിൽ ഉണ്ട്. മമ്മൂട്ടിയും മോഹൻലാലും ഒർമിച്ച് അഭിനയിച്ച സിനിമകളിൽ ഒട്ടുമിക്കതും ഹിറ്റായിരുന്നു. മമ്മൂട്ടിയ്ക്ക് വേണ്ടി മോഹൻലാലും മോഹൻലാലിന് വേണ്ടി മമ്മൂട്ടിയും അതിഥി താരങ്ങളായി എത്തിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി വിളിച്ചിട്ട് മോഹൻലാൽ വന്ന് അഭിനയിച്ച്, ഹിറ്റായ സിനിമയാണ് 'മനു അങ്കിൾ'.
മമ്മൂട്ടി വിളിച്ച പ്രകാരമാണ് മനു അങ്കിള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ മോഹന്‍ലാലായി എത്തിയത്.
ഡെന്നീസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മനു അങ്കിള്‍. കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനായി എത്തിയത്.
മനു അങ്കിളിലെ അതിഥി വേഷത്തിനായി ലാലിനെ പരിഗണിയ്ക്കുമ്പോള്‍ സംവിധായകനും നിര്‍മാതാവിനും അദ്ദേഹത്തിന്റെ തിരക്കിനെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നു. പക്ഷെ കുട്ടികളുമായി കുസൃതിത്തരത്തിലൂടെ ചങ്ങാത്തം കൂടുന്ന ആ അതിഥി വേഷത്തിലേക്ക് മോഹന്‍ലാലിനെ അല്ലാതെ മറ്റൊരു നടനെ ചിന്തിക്കാനും വയ്യ.
ഇരുവരുടെയും വിഷമം മനസ്സിലാക്കിയ മമ്മൂട്ടി സംഭവത്തിൽ ഇടപെട്ടു. 'ജോയ് വിഷമിക്കണ്ട. അര ദിവസത്തെ പ്രശ്‌നമല്ലേയുള്ളൂ. ഞാന്‍ വിളിച്ചാല്‍ എന്ത് തിരക്കുണ്ടെങ്കിലും അവന്‍ പറന്നെത്തും'. മമ്മൂട്ടി പറഞ്ഞതുപോലെ മോഹന്‍ലാല്‍ വന്നു. അതിഥി വേഷം മനോഹരമായി ചെയ്യുകയും ചെയ്തുവത്രേ. അങ്ങനെ മനു അങ്കിള്‍ എന്ന ചിത്രം ആ വര്‍ഷത്തെ മികച്ച ബാലചിത്രത്തിനുള്ള സംസ്ഥാന - ദേശീയ പുരസ്‌കാരം കരസ്ഥമാക്കുകയും ഹിറ്റാവുകയും ചെയ്തു.
നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, സംഘം, നായര്‍ സാബ്, ഇന്ദ്രജാലം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥകള്‍ എഴുതിയിരുന്ന ഡെന്നീസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായിരുന്നു 'മനു അങ്കിൾ'.