നായകന്‍ വിക്രം, വില്ലനും വിക്രം!

ഇരുമുഖന്‍ ടീസര്‍ കാണാം!

<iframe width="560" height="315"  data-cke-saved-data-src="https://www.youtube.com/embed/TSyy9O1vKA4" data-src="https://www.youtube.com/embed/TSyy9O1vKA4" frameborder="0" allowfullscreen></iframe>
Last Modified തിങ്കള്‍, 18 ഏപ്രില്‍ 2016 (15:35 IST)
വിക്രം നായകനാകുന്ന പുതിയ ചിത്രമാണ് ‘ഇരുമുഖന്‍’. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലറാണ്. രണ്ട് കഥാപാത്രങ്ങളെയാണ് വിക്രം ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നായകനും വില്ലനും.

ഇതില്‍ വില്ലന്‍ കഥാപാത്രം ഹിജഡയാണെന്നും സൂചനയുണ്ട്. സ്ത്രൈണ ഭാവമുണ്ടെങ്കിലും പൂര്‍ണതയുള്ള ഒരു പ്രതിനായക വേഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിസാഹസികമായ ആക്ഷന്‍ രംഗങ്ങള്‍ സിനിമയുടെ ഹൈലൈറ്റാണ്.

നയന്‍‌താരയാണ് ചിത്രത്തിലെ നായിക. നിത്യാ മേനോനാണ് മറ്റൊരു നായിക. ‘പുലി’ എന്ന വിജയ് ചിത്രം നിര്‍മ്മിച്ച ഷിബു തമീന്‍സ് നിര്‍മ്മിക്കുന്ന ഇരു മുഖനിലെ ചില പ്രധാന രംഗങ്ങള്‍ മലേഷ്യയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജൂലൈ അവസാനം റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്ന ചിത്രം ചെന്നൈയിലെ ഷെഡ്യൂളിന് ശേഷം ലഡാക്കിലും ബാങ്കോക്കിലും ചിത്രീകരിക്കും.

ഇരുമുഖന്‍റെ ടീസര്‍ പുറത്തിറങ്ങി. അതിഗംഭീരമായ ടീസറാണ് ഒരുക്കിയിരിക്കുന്നത്. ടീസര്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ച് സമീപകാലത്തെങ്ങും ഉണ്ടായിട്ടില്ലാത്തത്ര മികച്ച ഒരു ആക്ഷന്‍ ചിത്രമായിരിക്കും ഇരുമുഖന്‍.

ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. 85 കോടി ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍. അരിമ നമ്പി എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുമുഖന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :