നടി വനിത അടുത്ത തെറിവിളിക്ക് ഒരുങ്ങിക്കഴിഞ്ഞു!

Vanitha
WEBDUNIA|
PRO
PRO
തമിഴ് സിനിമാ താരങ്ങളായ സ്വന്തം അച്ഛനെയും അമ്മയെയും പറ്റി പല ‘രഹസ്യങ്ങളും’ തുറന്നുപറഞ്ഞ് കോടമ്പാക്കത്തെ ഞെട്ടിക്കുകയും ആദ്യ ഭര്‍ത്താവായ ആകാശുമായി നിയമയുദ്ധം നടത്തി മാധ്യമശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്ത തമിഴ് നടി അടുത്ത യുദ്ധത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണ തന്റെ രണ്ടാം ഭര്‍ത്താവുമായാണ് വനിത കോര്‍ത്തിരിക്കുന്നത്.

വനിതയ്ക്ക് ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ട്, ഒരു മകളും ശ്രീഹരി എന്ന പേരില്‍ ഒരു മകനും. ശ്രീഹരിയുടെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് ആദ്യ ഭര്‍ത്താവുമായ ആകാശുമായി വനിത വഴക്ക് ഉണ്ടാക്കിയത്. അച്ഛന്‍ വിജയകുമാറുമായും അമ്മ മഞ്ജുളയുമായും ഇക്കാര്യം പറഞ്ഞ് വനിത വഴക്കടിക്കുകയും ആരും കേട്ടാല്‍ അറയ്ക്കുന്ന ചില ‘കുടുംബ രഹസ്യങ്ങള്‍’ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളമ്പുകയും ചെയ്തു.

കാലക്രമേണെ, വഴക്കിന് പരിഹാരമാവുകയും രണ്ടാം ഭര്‍ത്താവായ ആനന്ദരാജുമായി വനിത അകലുകയും ചെയ്തു. പണ്ട് താന്‍ നിയമയുദ്ധം നടത്തിയ ആദ്യ ഭര്‍ത്താവായ ആകാശിന്റെ കൂടെയാണ് വനിതയിപ്പോള്‍ കഴിയുന്നത്. കൂടെ, ആനന്ദരാജില്‍ തനിക്ക് പിറന്ന ജെയ്‌നിത എന്ന മകളും കഴിഞ്ഞുപോന്നു. ഇക്കഴിഞ്ഞ ദിവസം, വനിതയുടെ വീട്ടില്‍ ആനന്ദരാജ് എത്തുകയും സ്വന്തം മകളെ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തതോടെ വീണ്ടുമൊരു വഴക്കിന് വഴി തുറന്നിരിക്കുകയാണ്.

മകളെ ആനന്ദരാജ് കൊണ്ടുപോയതിന്റെ തൊട്ടുപിന്നാലെ, വനിതയും ഭര്‍ത്താവും ആനന്ദരാജിന്റെ വീട്ടിലെത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തുവെന്ന് കോടമ്പാക്കം കാറ്റ് പറയുന്നു. ചെത്ത്പ്പെട്ട്‌ പോലീസ്‌ സ്റ്റേഷനില്‍ വനിത പരാതി നല്‍കിയിട്ടുണ്ട്‌. ആനന്ദരാജാകട്ടെ, തേനാംപ്പേട്ട്‌ പോലീസ്‌ സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. എന്തായാലും, താല്‍‌ക്കാലികമായി ജെയ്‌നിതയെ വനിതയ്ക്ക് കൈമാറിയിരിക്കുകയാണ് ആനന്ദരാജ്.

ഇരുവരും തമ്മിലുള്ള യുദ്ധം മുറുകുന്നതോടെ കൂടുതല്‍ എന്തെങ്കിലും ‘രഹസ്യങ്ങള്‍’ വീണുകിട്ടുമെന്ന സന്തോഷത്തിലാണ് പാപ്പരാസികള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :