Last Modified തിങ്കള്‍, 27 ഫെബ്രുവരി 2017 (12:01 IST)
തമിഴകത്തെ ഇളക്കിമറിച്ച ധ്രുവങ്കള്‍ 16 മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നു. കാര്‍ത്തിക്ക് നരേന്‍ തന്നെ ചിത്രം സംവിധാനം ചെയ്യുമെന്നാണ് സൂചന. ചിത്രത്തില്‍ റഹ്‌മാന്‍ അവതരിപ്പിച്ച ദീപക് എന്ന പൊലീസ് കഥാപാത്രത്തെ മലയാളത്തില്‍ റഹ്‌മാന്‍ പുനരവതരിപ്പിക്കുമോ?
എന്നാല്‍ അതിനേക്കാള്‍ മറ്റൊരു സാധ്യതയിലേക്കാണ് ഇപ്പോള്‍ ട്രേഡ് അനലിസ്റ്റുകള്‍ വിരല്‍ ചൂണ്ടുന്നത്. ധ്രുവങ്കള്‍ 16ന്‍റെ മലയാളം റീമേക്കില്‍ മമ്മൂട്ടി നായകനായാലോ?
കാര്‍ത്തിക്ക് നരേന് മമ്മൂട്ടി ഡേറ്റ് കൊടുക്കാനുള്ള സാധ്യതയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ അതിപ്പോള്‍ ധ്രുവങ്കള്‍ 16ന്‍റെ റീമേക്കില്‍ തന്നെ മമ്മൂട്ടി നായകനായാല്‍ എങ്ങനെയിരിക്കുമെന്നാണ് ചര്‍ച്ചകള്‍.
എന്തായാലും മമ്മൂട്ടിക്ക് വളരെയധികം ഇണങ്ങുന്ന ഒരു കഥാപാത്രമായിരിക്കും ധ്രുവങ്കള്‍ പതിനാറിലെ ദീപക് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എന്നതില്‍ തര്‍ക്കമില്ല. പ്രതീക്ഷയോടെ കാത്തിരിക്കാം.