ഉണ്ണിമുകുന്ദനെ പഠിപ്പിക്കാൻ മമ്മൂട്ടി! വരുന്നു, ഒരു മാസ് ത്രില്ലർ!

മമ്മൂട്ടി - ഡഫ് ആൻഡ് ടഫ്!, അധ്യാപൻ എല്ലാം പഠിപ്പിക്കും!

aparna shaji| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2017 (11:16 IST)
ദി ഗ്രേറ്റ് ഫാദറിന് ശേഷം കാര്‍ക്കശ്യക്കാരനായ കോളേജ് പ്രൊഫസറായി മമ്മൂട്ടി എത്തുന്നു. ചിത്രത്തിൽ ഉണ്ണി മുകുന്ദനും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വിദ്യാർത്ഥിയായാണ് എത്തുന്നതെന്നാണ് വിവരം. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. ചിത്രത്തിന്റെ പേരും നായികയെയുമൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല.

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദന്‍. നായകനെ കവച്ചുവെക്കുന്ന രീതിയിലുള്ള ആകാരവടിവുള്ള താരത്തോടൊപ്പം അഭിനയിക്കാന്‍ മുന്‍നിര താരങ്ങള്‍ വരെ മടിച്ചു നിന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ബോംബേ മാർച്ച് 12, ഫയർമാൻ എന്നീ ചിത്രങ്ങൾ മുമ്പ് ഇരുവരും ഒന്നിച്ചിട്ടുണ്ട്.

ക്യാംപസ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാസ് ത്രില്ലറായ ചിത്രത്തിന്റെ പശ്ചാത്തലം ഗവണ്‍മെന്റ് കോളേജാണ്. യാതൊരുവിധ വിട്ടു വീഴ്ചയ്ക്കും തയ്യാറാകാത്ത കാര്‍ക്കശ്യക്കാരനായ അധ്യാപകനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. ലുക്കിലും ഭാവത്തിലുമടക്കം റഫ് ആന്‍ഡ് ടഫായ പ്രൊഫസറായാണ് മെഗാസ്റ്റാര്‍ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :