ദിലീപിന്‍റെ തിയേറ്ററില്‍ മഞ്ജു വാര്യര്‍!

ദിലീപ്, മഞ്ജു വാര്യര്‍, എന്നും എപ്പോഴും, മോഹന്‍ലാല്‍, മമ്മൂട്ടി
Last Modified വെള്ളി, 13 മാര്‍ച്ച് 2015 (15:15 IST)
ദിലീപിന്‍റെ തിയേറ്ററില്‍ മഞ്ജു വാര്യരുടെ സിനിമ. ചാലക്കുടിയില്‍ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിലാണ് വിഷുവിന് മഞ്ജു നായികയാകുന്ന ‘എന്നും എപ്പോഴും’ പ്രദര്‍ശനത്തിനെത്തുക. മാര്‍ച്ച് 27നാണ് സിനിമ പ്രദര്‍ശനം ആരംഭിക്കുന്നത്.

ദിലീപുമായി ഔദ്യോഗികമായി വിവാഹമോചനം സാധ്യമായ ശേഷം മഞ്ജുവിന്‍റേതായി എത്തുന്ന ആദ്യ സിനിമയാണ് എന്നും എപ്പോഴും. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്.

ദിലീപിന്‍റെ തിയേറ്ററില്‍ മഞ്ജുവിന്‍റെ സിനിമ വിഷുവിനെത്തുമ്പോള്‍ ഇതേ തിയേറ്ററില്‍ ദിലീപ് നായകനാകുന്ന ‘ഇവന്‍ മര്യാദരാമന്‍’ കൂട്ടിനെത്തുന്നുണ്ട് എന്നതും കൌതുകമുണര്‍ത്തുന്ന കാര്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :