ദിലീപിനെ ആലോചിച്ചു, ഒടുവില്‍ മമ്മൂട്ടിയില്‍ എത്തി!

ആ ദിലീപ് ചിത്രം മമ്മൂട്ടിച്ചിത്രമായി മാറിയതെങ്ങനെ?

Mammootty, Ajay Vasudev, Udaykrishna, Dileep, Nayanthara, Prithviraj,  മമ്മൂട്ടി, അജയ് വാസുദേവ്, ഉദയ്കൃഷ്ണ, ദിലീപ്, നയന്‍‌താര, പൃഥ്വിരാജ്
Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2016 (14:36 IST)
മമ്മൂട്ടിച്ചിത്രമായ രാജാധിരാജയ്ക്ക് ശേഷം സംവിധായകന്‍ അജയ് വാസുദേവ് ആലോചിച്ചത് ഒരു ദിലീപ് ചിത്രമായിരുന്നു. പുലിമുരുകന് ശേഷം താന്‍ ആ സിനിമയ്ക്ക് തിരക്കഥയെഴുതി നല്‍കാമെന്ന് ഉദയ്കൃഷ്ണയും സമ്മതിച്ചു. കഴിഞ്ഞ ദിവസം വരെ അക്കാര്യത്തില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രൊജക്ടില്‍ വലിയ മാറ്റം ഉണ്ടായിരിക്കുകയാണ്. ദിലീപിന് പകരം നായകനായി മമ്മൂട്ടി എത്തിയിരിക്കുന്നു!

ഒരു കോളജ് പ്രൊഫസര്‍ ചില കുഴപ്പങ്ങളില്‍ ചെന്നുപെടുന്ന രസകരമായ കഥയാണ് ആലോചിച്ചത്. തിരക്കഥ പൂര്‍ത്തിയായി വന്നപ്പോള്‍ നായകകഥാപാത്രം കൂടുതല്‍ ചേരുക മമ്മൂട്ടിക്കായിരിക്കും എന്ന് തോന്നിയതോടെയാണത്രേ പ്രൊജക്ടില്‍ ആകെ മാറ്റം ഉണ്ടായത്. എന്തായാലും കഥ മമ്മൂട്ടിക്ക് ഇഷ്ടപ്പെടുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ ധൃതഗതിയില്‍ മുന്നേറുകയാണ്.

പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കുന്ന സിനിമ ആയിരിക്കും ഇത്. മഴയെത്തും മുന്‍പെയ്ക്ക് ശേഷം മമ്മൂട്ടി കോളജ് പ്രൊഫസറാകുന്ന സിനിമ. തിരക്കഥ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. കോമഡിയും ആക്ഷനും സെന്‍റിമെന്‍റ്സുമുള്ള എന്‍റര്‍ടെയ്നരായിരിക്കും ഈ സിനിമ.

നായികയായി നയന്‍‌താര ഉള്‍പ്പടെയുള്ളവരെ ആലോചിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :