aparna shaji|
Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2016 (10:08 IST)
മമ്മൂട്ടിയുടെ
കോട്ടയം കുഞ്ഞച്ചൻ ഇന്നും ആരാധകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സിനിമയാണ്. മമ്മൂട്ടിയുടെ ഹാസ്യപ്രാധാന്യമുള്ള റോളുകളില്‍ എന്നും അമ്പരപ്പിക്കുന്ന കഥാപാത്രങ്ങളിലെ ഒന്നാമനും കുഞ്ഞച്ചന്‍ തന്നെ. കോട്ടയം കുഞ്ഞച്ചനിലെ തമാശാ രംഗങ്ങളും ഇന്നും ചിരിയുടെ അമിട്ട് പൊട്ടിക്കുന്നു. ചിത്രത്തിലേക്ക് നായികയായി പരിഗണിച്ചത് ഒരു പുതുമുഖ നായികയെ ആയിരുന്നു.
എന്നാൽ, കല്യാണം ഉറപ്പിച്ചുപോയ കാരണത്താൽ പുതുമുഖ താരം ചിത്രത്തിൽ നിന്നും പിൻമാറുകയായിരുന്നു. അങ്ങനെയാണ് രഞ്ജിനി ചിത്രത്തിലേക്ക് എത്തുന്നത്. പക്ഷേ, പലപ്പോഴും ഡയലോഗ് തെറ്റിച്ചായിരുന്നു രഞ്ജിനി പറഞ്ഞിരുന്നത്. ഒരുപാട് തവണ തിരുത്തിയെങ്കിലും ഒടുവിൽ സഹികെട്ട് സംവിധായകൻ രഞ്ജിനിയോട് സെറ്റിൽ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞത്രെ.
തിരിച്ചൊന്നും പറയാതെ അനുസരണയുള്ള കുട്ടിയെ പോലെ തന്റെ പെട്ടിയും ബാഗുമെടുത്ത് രഞ്ജിനി സെറ്റിൽ നിന്നും പോകാനിറങ്ങി. ഇതുകണ്ട്, മമ്മൂട്ടിയടക്കമുള്ളവർ 'സിനിമാ സെറ്റിൽ ഇത് സാധാരണമാണെന്നും ഇതൊന്നും സീരിയസായി എടുക്കേണ്ടെന്നും' പറഞ്ഞ് ആശ്വസിപ്പിച്ചതിനു ശേഷമാണ് രഞ്ജിനി വീണ്ടും അഭിനയം തുടർന്നതത്രേ.