ഞാന്‍ സംവിധായകന്‍റെ മുഖം നോക്കാറില്ല!

WEBDUNIA|
PRO
തമിഴകത്തെ ചെറിയ താരങ്ങള്‍ വരെ വമ്പന്‍‌മാരായ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. എന്നാല്‍ പുത്തന്‍ താരോദയമായ വിജയ് സേതുപതി അതിനൊരു അപമാനമാണ്. സംവിധായകന്‍ ആരായാലും കഥ ഇഷ്ടമായാല്‍ ആ സിനിമയുടെ ഭാഗമാകാനാണ് വിജയ് സേതുപതി ശ്രമിക്കുന്നത്.

“ഞാന്‍ സംവിധായകരുടെ മുഖം നോക്കാറില്ല. കഥ മാത്രമാണ് ശ്രദ്ധിക്കുന്നത്. നല്ല കഥകളാണ് പുതിയ സിനിമകള്‍ സ്വീകരിക്കുന്നതിന്‍റെ മാനദണ്ഡമായി ഞാന്‍ കണക്കാക്കുന്നത്. നിലവില്‍ ഷൂട്ട് നടക്കുന്ന സിനിമകളെല്ലാം പൂര്‍ത്തിയായതിന് ശേഷമേ പുതിയ സിനിമ തെരഞ്ഞെടുക്കൂ എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും ഒരു നല്ല കഥ എന്നെ വീഴ്ത്തിക്കളഞ്ഞു” - വിജയ് സേതുപതി പറയുന്നു.

‘മെല്ലിശൈ’ എന്ന തിരക്കഥയ്ക്കാണ് വിജയ് സേതുപതി ഇപ്പോള്‍ ഓകെ പറഞ്ഞിരിക്കുന്നത്. നവാഗതനായ രഞ്ജിത് സംവിധാനം ചെയ്യുന്ന മെല്ലിശൈ ഒരു ത്രില്ലറാണ്. റമ്മി, പന്നൈയാറും പത്മിനിയും എന്നീ സിനിമകള്‍ വിജയ് സേതുപതിയുടേതായി റിലീസിന് റെഡിയായി നില്‍ക്കുകയാണ്.

‘പിസാ’ എന്ന ചിത്രം വന്‍ ഹിറ്റായി മാറിയതോടെയാണ് വിജയ് സേതുപതിക്ക് നല്ലകാലം തെളിയുന്നത്. പിന്നീടിറങ്ങിയ നടുവിലെ കൊഞ്ചം പക്കത്ത കാണോം, സൂദ് കവ്വും, ഇതര്‍ക്കുതാനേ ആസൈപ്പട്ടൈ ബാലകുമാരാ എന്നീ സിനിമകള്‍ സൂപ്പര്‍ഹിറ്റുകളായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :