ഞാന്‍ ഒരാളെ കണ്ടെത്തി, വീട്ടില്‍ പറയുകയും ചെയ്തു: ഭാവന

PRO
“പ്രണയിക്കാന്‍ ഞാന്‍ ഒരാളെ കണ്ടെത്തി എന്നത് സത്യമാണ്. പക്ഷേ ഞങ്ങള്‍ തീര്‍ച്ചയായും പ്രണയത്തിലല്ല. അദ്ദേഹം ഇപ്പോള്‍ എന്‍റെ നല്ലൊരു സുഹൃത്ത് മാത്രമാണ്. വിഷമങ്ങളും സന്തോഷങ്ങളുമൊക്കെ പരസ്പരം പറയാവുന്ന ഒരു സുഹൃത്ത്.”

ഇത് ആരെക്കുറിച്ചാണെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും ഒരു ക്ലൂ ഭാവന തന്നെ നല്‍കുന്നു “ ആള്‍ മലയാളിയല്ല”.

“ഈ വിവരം വീട്ടില്‍ എല്ലാവര്‍ക്കും അറിയാം. അച്ഛനും അമ്മയും ചേട്ടനും അറിയാത്ത ഒരു രഹസ്യവും എന്‍റെ ജീവിതത്തിലില്ല.” - ഭാവന വ്യക്തമാക്കുന്നു.

WEBDUNIA|
“എനിക്കിപ്പോള്‍ ഒരു സുഹൃത്തിനെ കിട്ടി. ആ സൌഹൃദം ഞാന്‍ ഉദ്ദേശിക്കുന്നതുപോലെ വന്നില്ലെങ്കില്‍ ചിലപ്പോള്‍ ഞങ്ങളുടെ സൌഹൃദം വേണ്ടെന്നുവയ്ക്കും.” - ഭാവന അറിയിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :