Refresh

This website malayalam.webdunia.com/article/film-gossip-in-malayalam/%E0%B4%9E%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D-%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%B0%E0%B4%BE%E0%B4%A3%E0%B5%8D-%E0%B4%AB%E0%B5%87%E0%B4%B8%E0%B5%8D%E0%B4%AC%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%B5%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%A8%E0%B4%BF%E0%B4%B6%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0-117070500045_1.html is currently offline. Cloudflare's Always Online™ shows a snapshot of this web page from the Internet Archive's Wayback Machine. To check for the live version, click Refresh.

ഞങ്ങള്‍ സന്തുഷ്ടരാണ്, ഫേസ്ബുക്കില്‍ കുടുംബ ചിത്രം പങ്കുവച്ച് നിശാല്‍ ചന്ദ്ര

ഫേസ്ബുക്കില്‍ കുടുംബ ചിത്രം പങ്കുവച്ച് നിശാല്‍ ചന്ദ്ര

AISWARYA| Last Updated: ബുധന്‍, 5 ജൂലൈ 2017 (17:38 IST)
യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസ് നിര്‍ണായ ഘട്ടത്തിലേക്ക് നീങ്ങവെ ഫേസ്‌ബുക്കില്‍ സജീവമാകുന്നതിന്റെ സൂചന നല്‍കി നിശാല്‍ ചന്ദ്ര. ഭാര്യ രമ്യക്കൊപ്പം സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് നിശാല്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തത്.

സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത നിശാല്‍ ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് കുടുംബ ചിത്രം പങ്കു വെയ്ക്കുന്നത്. സെല്‍‌ഫിയടക്കമുള്ള അഞ്ച് ഫോട്ടോകളാണ് അദ്ദേഹം പോസ്‌റ്റ് ചെയ്‌തത്.
കുവൈറ്റ് നാഷണല്‍ ബങ്കിന്റെ ടെക്നിക്കല്‍ അഡ്വൈസറായിരുന്ന നിശാല്‍ കാവ്യ മാധവനുമായുള്ള വിവാഹ മോചനത്തിന് ശേഷം അമേരിക്കയില്‍ സ്ഥിര താമസമാക്കിയിരുന്നു. അതിന് ശേഷമാണ് ചെങ്ങന്നൂര്‍ സ്വദേശിയും മൈക്രോ ബയോളജിയില്‍ പിജി ബിരുദധാരിയായ രമ്യ എസ് നാഥിനെ നിശാല്‍ വിവാഹം ചെയ്തത്.

ആറുമാസത്തെ ദാമ്പത്യബന്ധത്തിനു ശേഷമാണ് നിശാല്‍ കാവ്യയയുമായുള്ള ബന്ധം വേര്‍പെടുത്തിയത്. ഏറെ കോലാഹലങ്ങള്‍ ഉണ്ടാക്കിയ സംഭവമായിരുന്നു ഇത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :