ജഗതിയെ കാണാന്‍ മമ്മൂട്ടി; ആരാധകര്‍ക്ക് കുരുമുളക് സ്പ്രേ പ്രയോഗം!

WEBDUNIA|
PRO
PRO
വാഹനാപകടത്തില്‍ പരുക്കേറ്റ ജഗതി ശ്രീകുമാറിനെ കാണാന്‍ നടന്‍ മമ്മൂട്ടിയെത്തിയത് ആശുപത്രിയില്‍ സിനിമാ സ്റ്റൈല്‍ രംഗങ്ങള്‍ക്കിടയാക്കി. ആരാധകരുടെ പ്രകടനം അതിരുകടന്നതോടെ മമ്മൂട്ടി പൊട്ടിത്തെറിക്കുകയും ചെയ്തു. ഒടുവില്‍ കുരുമുളക് സ്പ്രേ പ്രയോഗിച്ച് ആരാധകരെ തുരത്തിയോടിച്ച ശേഷമാണ് മമ്മൂട്ടിയ്ക്ക് ആശുപത്രിക്ക് പുറത്തുകടക്കാനായത്.

ജഗതിയെ പ്രവേശിപ്പിച്ച വിവരം അറിഞ്ഞതോടെ മിംസ് ആശുപത്രിയിലേക്ക് സിനിമാ പ്രേമികള്‍ ഒഴുകുകയായിരുന്നു. നിരവധി താരങ്ങളും അണിയറപ്രവര്‍ത്തകരും കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ എത്തുകയും ചെയ്തു. കൊച്ചിയിലെ ‘കിംഗ് ആന്റ് കമ്മിഷണര്‍‘ സിനിമയുടെ ജോലികള്‍ക്കിടെയാണ് മമ്മൂട്ടി ആശുപത്രിയില്‍ ഓടിയെത്തിയത്. നിര്‍മാതാവ് ആന്റോ ജോസഫും ഒപ്പമുണ്ടായിരുന്നു.

മമ്മൂട്ടി എത്തുന്നതറിഞ്ഞ് ആശുപത്രി പരിസരം ആരാധകരുടെ പൂരപ്പറമ്പായി മാറുകയായിരുന്നു. മമ്മൂട്ടിയെ ഒരു നോക്ക് കാണാന്‍ ആളുകള്‍ ഇടിച്ചുകയറാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് കുരുമുളക് സ്പ്രേ പ്രയോഗം വേണ്ടിവന്നത്.

English Summary: Megastar Mammotty visits Jagathy Srikumar in hospital.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :