ബാബു ജനാര്‍ദ്ദനന്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഭക്തിപ്രസ്ഥാനം. കേരള സമൂഹത്തില്‍ കപട സന്യാസികളും ആള്‍ദൈവങ്ങളും വലിയ സ്വാധീനം ചെലുത്തുന്നതിനെക്കുറിച്ചുള്ള ഒരു സറ്റയറാണ് ‘ഭക്തിപ്രസ്ഥാനം’. കുപ്രശസ്തനായ സന്തോഷ് മാധവനെയാണ് ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുകയെന്ന് ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സന്തോഷ് മാധവനുമായി തന്റെ കഥാപാത്രത്തിന് യാതൊരു ബന്ധവുമില്ലെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
സന്തോഷ് മാധവനുമായോ മറ്റ് ഏതെങ്കിലും ആള്‍ദൈവമായോ ചിത്രത്തിന് ബന്ധമില്ല. ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്ന സ്വാമി കഥാപാത്രം വ്യത്യസ്തമാണ്. ചിത്രത്തെക്കുറിച്ച് അഞ്ച് വര്‍ഷങ്ങള്‍ മുന്നേ എന്നോട് ചര്‍ച്ച ചെയ്തിരുന്നതാണ്. എന്നാല്‍ ആ കാലഘട്ടത്തില്‍ എനിക്ക് ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ആത്മവിശ്വസമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എന്നെ വ്യത്യസ്ത വേഷങ്ങളില്‍ ആള്‍ക്കാര്‍ സ്വീകരിക്കാന്‍ തുടങ്ങി. അതിനാല്‍ ഇത്തരം വേഷങ്ങള്‍ സ്വീകരിച്ച് മുന്നോട്ടുപോകാനും തീരുമാനിച്ചു - കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട് ഇരട്ടവേഷങ്ങളില്‍ എത്തുന്നു. ചാക്കോച്ചന്‍റെ പിതാവായും സഹോദരനായുമാണ് സുരാജ് പ്രത്യക്ഷപ്പെടുന്നത്.