കോണ്‍ഗ്രസിന് വേണ്ടി വടിവേലുവും ജഗദീഷും!

WEBDUNIA|
PRO
PRO
സീറ്റ് കിട്ടാന്‍ കുറച്ചേറേ ശ്രമിച്ചതാണ്. പലരോടും തന്റെ ആഗ്രഹം അറിയിക്കുകയും ചെയ്തു. പക്ഷേ നോ രക്ഷ. അണികളേക്കാളേറേ നേതാക്കളുള്ള കോണ്‍‌ഗ്രസില്‍ സീറ്റ് കിട്ടാന്‍ അത്ര എളുപ്പമല്ലെന്ന് ഒടു‌വില്‍ ജഗദീഷിന് മനസ്സിലായെന്ന് തോന്നുന്നു. സീറ്റ് കിട്ടിയില്ലെന്ന് വിചാരിച്ച് വിമതനാകാനൊന്നും ജഗദീഷിനെ കിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി വോട്ട് ചോദിക്കാന്‍ തന്നെയാണ് ജഗദീഷിന്റെ തീരുമാനം. തന്റെ ജനസ്വീകാര്യത കോണ്‍ഗ്രസിന് വോട്ടാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ജഗദീഷ്. എന്നാല്‍ 140 മണ്ഡലങ്ങളിലും ചെന്ന് നേരിട്ട് വോട്ട് ചോദിക്കുക പ്രായോഗികമല്ലെന്ന് ജഗദീഷ് പറയുന്നു. അതിനാല്‍ തന്റെ ശb~daത്തിലൂടെയും ഫോട്ടോകളിലൂടെയും ആകും ജഗദീഷ് കോണ്‍ഗ്രസ് പ്രചരണത്തില്‍ സാന്നിധ്യമറിയിക്കുക.

പഠനകാലത്ത് താന്‍ കോണ്‍ഗ്രസ് അനുഭാവി ആയായിരുന്നുവെന്ന് ജഗദീഷ് പറയുന്നു. അതിനാല്‍ കോണ്‍ഗ്രസ് വിജയിച്ചുകാണണമെന്ന് ജഗദീഷ് ആഗ്രഹിക്കുന്നത് സ്വാഭാവികം. ‘എച്ചൂസ് മീ’ എന്ന് പറഞ്ഞ് ജഗദീഷ് എത്തുമ്പോള്‍ അത് കോണ്‍ഗ്രസിന് അനുകൂലമാകുമോയെന്ന് കണ്ടറിയണം.

കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും കോണ്‍ഗ്രസിന് വേണ്ടി വോട്ടര്‍മാരെ പാട്ടിലാക്കാന്‍ ഒരു ഹാസ്യതാരം പ്രചരണരംഗത്ത് ഇറങ്ങുന്നുണ്ട്. ഡിഎംകെ - കോണ്‍‌ഗ്രസ് സഖ്യത്തിന് വേണ്ടി തമിഴകത്ത് വോട്ട് പിടിക്കാനിറങ്ങുന്നത് ചിരിമന്നന്‍ വടിവേലുവാണ്.

തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുമായി ഇക്കാര്യത്തില്‍ വടിവേലു ചര്‍ച്ച നടത്തി. കരുണാനിധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ജനോപകാര പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പ്രചരണരംഗത്തിറങ്ങുമെന്ന് വടി‌വേലു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അടുത്തിയിടെയായി ഡിഎംകെയില്‍ ചേര്‍ന്ന നടി ഖുശ്ബുവും പ്രചരണത്തിന് ഗ്ലാമര്‍ പകരും. നടനും സംവിധായകനുമായ ഭാഗ്യരാജും ഡി എം കെയ്ക്ക് വേണ്ടി വോട്ട് ചോദിക്കും. അയല്‍‌സംസ്ഥാനമായ ആന്ധ്രയില്‍ നിന്ന് ചിരഞ്ജീവിയെ തമിഴ്നാട്ടിലേക്ക് ഇറക്കുമതി ചെയ്ത് കോണ്‍ഗ്രസ് തമിഴ്നാട്ടിലെ പ്രചരണ പരിപാടികള്‍ക്ക് കൊഴുപ്പുകൂട്ടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :