Last Updated:
വെള്ളി, 10 ഒക്‌ടോബര്‍ 2014 (15:29 IST)
പാണ്ഡ്യനാട്, നാന്‍ സിഗപ്പുമനിതന്‍ എന്നീ സിനിമകള്‍ തമിഴ്നാട്ടില്‍ വന്‍ വിജയം നേടിയവയാണ്. രണ്ട് സിനിമകളിലും വിശാല്‍ - ലക്ഷ്മി ജോഡിയാണ് പ്രേക്ഷകരെ വശീകരിച്ചത്. വീണ്ടും വരികയാണ് വിശാലും ലക്ഷ്മിയും ഒന്നിക്കുന്ന ഒരു സിനിമ. പാണ്ഡ്യനാട് സംവിധാനം ചെയ്ത സുശീന്ദ്രന്‍ തന്നെയാണ് പുതിയ സിനിമയും ഒരുക്കുന്നത്.
മറ്റു രണ്ടു ചിത്രങ്ങള്‍ പോലെ നായികയ്ക്ക് പ്രാധാന്യമുള്ള ചിത്രമൊന്നുമല്ല പുതിയ സിനിമ. വളരെ കുറച്ച് സ്ക്രീന്‍ സ്പേസ് മാത്രമേ നായികയ്ക്കുള്ളൂ. എങ്കിലും അഭിനയിക്കാന്‍ ലക്ഷ്മി മേനോന്‍ സമ്മതിക്കുകയായിരുന്നു.
"ശ്രുതി ഹാസനെയാണ് ഈ സിനിമയിലേക്ക് ആദ്യം പരിഗണിച്ചത്. എന്നാല്‍ വലിയ അഭിനയ പ്രകടനം നല്‍കാന്‍ സ്കോപ്പുള്ള റോള്‍ അല്ല ഇതിലേത്. പൂജൈ പോലെ ഒരു വലിയ കൊമേഴ്സ്യല്‍ സിനിമയ്ക്ക് ശേഷം ശ്രുതിയെ ഈ സിനിമയിലേക്ക് ക്ഷണിക്കുന്നത് ശരിയല്ല. എന്നാല്‍ ഞാനും ലക്‍ഷ്മിയും ഒരു വിജയജോഡിയാണ്. മാത്രമല്ല, മധുര പശ്ചാത്തലമായുള്ള ചിത്രമായതിനാല്‍ നന്നായി തമിഴ് അറിയാവുന്ന ഒരാള്‍ വേണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു. ഒടുവില്‍ ലക്‍ഷ്മി ഈ സിനിമയിലേക്ക് എത്തുന്നത് അങ്ങനെയാണ്" - വിശാല്‍ വിശദീകരിച്ചു.
നാന്‍ സിഗപ്പുമനിതന്‍ എന്ന ചിത്രത്തില്‍ വിശാലും ലക്‍ഷ്മിയും തമ്മിലുള്ള ലിപ് ലോക്ക് ചുംബന രംഗം വലിയ ചര്‍ച്ചാവിഷയമായിരുന്നു.